25 April Thursday

പി എസ് സി അറിയിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

 അഭിമുഖം

കേരള സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 577/2017 ലോ ഓഫീസർ (ജനറൽ) ഏപ്രിൽ 7, 8 തീയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. 
മലപ്പറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 516/2019 എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) അവസാനഘട്ട അഭിമുഖം 
ഏപ്രില്‍ 6, 7, 8, 20, 21, 22, 27, 28, 29 തീയതികളില്‍ പിഎസ്‌സിയുടെ കോഴിക്കോട് മേഖലാ ഓഫീസിലും തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലാ ഓഫീസുകളിലും നടത്തും.
 
ഒഎംആർ പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 519/2019, 751/2021 പ്രീ–-പ്രൈമറി ടീച്ചർ (പ്രീ–-പ്രൈമറി സ്കൂൾ)  തസ്തികയിലേക്ക് ഏപ്രിൽ രണ്ടിന്‌ പകൽ 2.30 മുതൽ 4.30വരെ ഒഎംആർ പരീക്ഷ നടത്തും.
ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ കാറ്റഗറി നമ്പർ 668/2021 ഡ്രാഫ്ട്സ്മാൻ ഗ്രേഡ് രണ്ട്‌/ടൗൺ പ്ലാനിങ്‌ സർവേയർ ഗ്രേഡ് 2 പട്ടികജാതി/പട്ടികവർഗം, കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 413/2019 ഡ്രാഫ്ട്സ്മാൻ (സിവിൽ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 756/2021 ട്രേഡ്സ്മാൻ (സിവിൽ) തസ്തികകളിലേക്ക് ഏപ്രിൽ മൂന്നിന് രാവിലെ 10.30 മുതൽ 12.30 വരെ ഒഎംആർ പരീക്ഷ നടത്തും.
ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ കാറ്റഗറി നമ്പർ 122/19, 123/19, 124/19, 125/19, 127/19, 279/21, 280/21, 281/21, 282/21, 339/21, 340/21, 341/21 (പാർട്ട് 1, 2 ജനറൽ/സൊസൈറ്റി കാറ്റഗറി, വിവിധ എൻസിഎ ഒഴിവുകൾ)  ഏപ്രിൽ നാലിന്‌ പകൽ 2.30 മുതൽ 4.30 വരെ ഒഎംആർ പരീക്ഷ നടത്തും.
വനിത ശിശു വികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (കാറ്റഗറി നമ്പർ196/2020, 291/2020) തസ്തികയിലേക്ക് ഏപ്രിൽ ഏഴിന്‌ പകൽ 2.30 മുതൽ 4.30വരെ ഒഎംആർ പരീക്ഷ നടത്തും.
 
വാചാ പരീക്ഷാ ഫലം 
2021 ജൂലൈ വിജ്ഞാനപ്രകാരമുള്ള വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട്
കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി  ജനുവരി 5, 6, 12, 13, മാർച്ച് 2 തീയതികളിൽ നടത്തിയ വാചാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ .
ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍/ഹെഡ് സര്‍വേയര്‍ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് (സ്പെഷ്യല്‍ ടെസ്റ്റ്  ജൂലൈ 2020) 
2021 ഡിസംബറില്‍ നടന്ന എഴുത്തുപരീക്ഷയുടേയും 2022 മാര്‍ച്ചിൽ നടന്ന പ്രായോഗിക പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. ഫലം അപേക്ഷകരുടെ പ്രൊഫൈലില്‍ ലഭിക്കും.
 
വകുപ്പുതല പരീക്ഷ
2021 ആഗസ്ത് വിജ്ഞാപനപ്രകാരമുളള മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (ആക്ട് ആൻഡ് റൂൾസ്) (മലബാർ ദേവസ്വം ബോർഡ്) സ്പെഷ്യൽ ടെസ്റ്റ് 2022 ഏപ്രിൽ 6, 7 തീയതികളിലും 2021 നവംബർ വിജ്ഞാപനപ്രകാരമുള്ള ഡിവിഷണൽ അക്കൗണ്ടന്റ് ടെസ്റ്റ്
(സ്പെഷ്യൽ ടെസ്റ്റ്) 2022 ഏപ്രിൽ 8, 9 തീയതികളിലും ഓൺലൈനായി നടത്തും.
സര്‍വേയും ഭൂരേഖയും വകുപ്പിലെ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്‌മാൻ/ഹെഡ്
ഡ്രാഫ്ട്‌സ്‌മാൻമാരുടെ വകുപ്പുതല (വിവരണാത്മക) പരീക്ഷ (സ്പെഷ്യല്‍ ടെസ്റ്റ്  ജൂലൈ 2021) പരീക്ഷഏപ്രില്‍ 11, 13, 18 തീയതികളില്‍ പിഎസ്‌സിയുടെ തിരുവന ́ന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകളില്‍ നടത്തും. സമയപ്പട്ടിക, സിലബസ് എന്നിവ വെബ്സൈറ്റില്‍ ലഭിക്കും. ഏപ്രില്‍ നാല്‌മുതല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് അഡ്മിഷൻ ടിക്കറ്റ്‌ അവരവരുടെ പ്രൊഫൈലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
 
അഡ്മിഷന്‍ ടിക്കറ്റ്‌
ജനുവരി 2022 വകുപ്പുതലപരീക്ഷാ വിജ്ഞാപന പ്രകാരം ഏപ്രില്‍ 27, 28, 29, 30
തീയതികളില്‍ ഓണ്‍ലൈനായി നടത്താന്‍ നിശ്ചയിച്ച വകുപ്പുതലപരീക്ഷകളുടെ അഡ്മിഷന്‍ ടിക്കറ്റ്‌ പരീക്ഷാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. 
 
പ്രമാണപരിശോധന
കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 102/2019 ചിക് സെക്സര്‍  തസ്തികയിലേക്കുളള സാധ്യതാ പട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാര്‍ച്ച് 30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പിഎസ്‌സി ജില്ലാ ഓഫീസില്‍  പ്രമാണപരിശോധന നടത്തും.
കേരള ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി ന1⁄4ര്‍ 488/2019 എച്ച്‌എസ്എസ്‌ടി ജേര്‍ണലിസം ചുരുക്കപട്ടികയിലുൾപ്പെട്ടവര്‍ക്ക് ഏപ്രില്‍ ആറിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും  പ്രമാണപരിശോധന നടത്തും. 
ഒഎംആര്‍ പരീക്ഷ
സഹകരണമേഖലയിലെ അപെക്‌സ്‌ സൊസൈറ്റികള്‍/മത്സ്യഫെഡില്‍ കാറ്റഗറി നമ്പര്‍ 214/2020, 215/2020 റഫ്രിജറേഷൻ മെക്കാനിക് (പാര്‍ട്‌ 1, 2 ജനറല്‍, മത്സ്യതൊഴിലാളികള്‍/മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍)
 ഏപ്രില്‍ 11 ന്പകൽ 2.30 മുതല്‍ 4.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top