20 April Saturday

ബിഎസ്‌എഫിൽ 
1410 കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ (ബിഎസ്‌എഫ്‌) കോൺസ്‌റ്റബിൾ(ട്രേഡ്‌സ്‌മാൻ) തസ്‌തികയിൽ 1410 ഒഴിവുണ്ട്‌. പുരുഷന്മാർ–-1343, സ്‌ത്രീകൾ–- 67 എന്നിങ്ങനെയാണ്‌ അവസരം. കോബ്ലർ, ടെയ്‌ലർ, പ്ലംബർ, പെയിന്റർ, ഇലക്‌ട്രീഷ്യൻ, പമ്പ്‌ ഓപറേറ്റർ, ഡ്രാഫ്‌റ്റ്‌സ്‌മാൻ, അപ്‌ഹോൾസർ, ടിൻസ്‌മിത്ത്‌, കുക്ക്‌, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്‌റ്റർ തുടങ്ങിയവയിലാണ്‌ ഒഴിവ്‌. മെട്രിക്കുലേഷൻ തത്തുല്യ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. 

പ്രായം: 18–-25. ശമ്പള സ്‌കെയിൽ: 21700–-69100.  ബിഎസ്‌എഫിന്റെ വെബ്‌സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌  ഒരു മാസത്തിനകം ഓൺലൈനായി അപേക്ഷിക്കണം.  വിശദ വിവരങ്ങൾക്ക്‌  https://rectt.bsf.gov.in കാണുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top