29 March Friday

നാവികസേനയിൽ 
ബിടെക്‌ എൻട്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 ഇന്ത്യൻ നാവികസേനയിൽ പ്ലസ്‌ടു(ബിടെക്‌), കേഡറ്റ്‌ എൻട്രി സ്‌കീം(പെർമനന്റ്‌ കമീഷൻ) കോഴ്‌സിലേക്ക്‌ അപേക്ഷിക്കാം. 35 ഒഴിവുണ്ട്‌. എക്‌സിക്യൂട്ടീവ്‌ ആൻഡ്‌ ടെക്‌നീഷ്യൻ ബ്രാഞ്ച്‌–-30, എജുക്കേഷൻ ബ്രാഞ്ച്‌ –-5 എന്നിങ്ങനെയാണ്‌ അവസരം. നാല്‌ വർഷ ബിടെക്‌ കോഴ്‌സ്‌ എഴിമല നാവിക അക്കാദമിയിലാണ്‌. ജൂലായിലാണ്‌ കോഴ്‌സ്‌ ആരംഭിക്കുക. അവിവാഹിതരായ പുരുഷന്മാർക്ക്‌ അപേക്ഷിക്കാം.  2004 ജനുവരി രണ്ടിനും2006 ജൂലായ്‌ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പ്ലസ്‌ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വി്ജയിച്ചിരിക്കണം.  ജെഇഇ (മെയിൻ) –-2022(ബിഇ/ബിടെക്‌) റാങ്ക്‌ ലിസ്‌റ്റ്‌ പ്രകാരമാണ്‌ തെരഞ്ഞെടുപ്പ്‌. ബംഗളൂരു, ഭോപ്പാൽ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിലാണ്‌ അഭിമുഖം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12. വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top