26 April Friday

തൊഴിൽ വികസനത്തിന് കരുത്തേകി സംസ്ഥാന ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

കേരളത്തിൽ തൊഴിൽ വികസനത്തിന് ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. ധനമന്ത്രി തോമസ്ഐസക് നിയമസഭയിൽ അവതരിപ്പിച്ച 2019‐20 വർഷത്തേക്കുള്ള ബജറ്റിലാണ് തൊഴിൽമേഖലയുടെ വികസനത്തിന് അനുകൂലമായ നടപടികൾ സ്വീകരിച്ചത്. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിക്കുമ്പോഴാണ് കേരളത്തിൽ തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. അടിസ്ഥാനസൗകര്യവികസനത്തിന് നൽകുന്ന ശ്രദ്ധ തൊഴിൽമേഖലയിൽ വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. തൊഴിൽ വകുപ്പിന്റെ വിവിധ പദ്ധതികൾക്കും പരിശീലനത്തിനും 563 കോടിയാണ് വകയിരുത്തിയത്. നാഷണൽ എംപ്ലോയ്മെന്റ് സർവീസിന് 30 കോടി, വ്യവസായപരിശീലന വകുപ്പിന് 124 കോടി, സ്റ്റാർട് അപ്മിഷന് 70 കോടിയുമാണ് വകയിരുത്തിയത്. യുവ സംരംഭകസമ്മിറ്റ് 2019ൽ തെരഞ്ഞെടുക്കുന്നവർക്ക് സീഡ് ഫണ്ടിങ് നൽകും. വ്യവസായ പാർക്കുകളിൽ കോർപറേറ്റ് നിക്ഷേപത്തിന് വിപുലമായ പദ്ധതിയാണുള്ളത്. ഇന്നോവേഷൻ സോണിന് 10 കോടി വകയിരുത്തി. ഐടിമേഖലയുടെ വികസനത്തിന് 574 കോടി നീക്കിവച്ചു. ഈ മേഖലയിൽ ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷമാകും. 16,000 സൂഷ്മ, ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കും. 55,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ടൂറിസത്തിന് 372 കോടിയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇത് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top