20 April Saturday

കമ്പൈൻഡ് ഹയർസെക്കൻഡറി: മാർച്ച് 5 മുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

സ്റ്റാഫ് സെലക്ഷൻ കമീഷന്റെ കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ (സിഎച്ച്എസ്എൽ) പരീക്ഷക്ക് മാർച്ച് അഞ്ചുമുതൽ അപേക്ഷിക്കാം. അവസാന തിയതി ഏപ്രിൽ അഞ്ച്.  കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നിയമനം സിഎച്ച്എസ്എൽ വഴിയാണ്. പോസ്റ്റൽ അസി./സോർടിങ് അസി., ഡാറ്റ എൻട്രി ഓപറേറ്റർ, എൽഡി ക്ലർക്/ജൂനിയർ സെക്രട്ടറിയറ്റ് അസി., കോർട് ക്ലർക് തുടങ്ങി വിവിധ തസ്തികകളിലായി ആയിരക്കണക്കിന് ഒഴിവാണ് പ്രതീക്ഷിക്കുന്നത്. യോഗ്യത പ്ലസ്ടു ജയം അല്ലെങ്കിൽ തത്തുല്യം. പ്രായം 18‐27. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ് നൂറുരൂപ എസ്ബിഐ ചലാൻ/ നെറ്റ് ബാങ്കിങ്/ ബാങ്ക് കാർഡ് വഴി അടയ്ക്കാം. ചലാൻ  ഓൺലൈനായി ലഭിക്കും. വിശദവിജ്ഞാപനത്തിന് www.ssc.nic.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top