26 April Friday

കൊച്ചിൻ ഷിപ്യാർഡിൽ വർക്മെൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ വർക്മേൻ തസ്തികയിൽ നിയമനം നടത്തും. ഫാബ്രിക്കേഷൻ അസി. (വെൽഡർ 47 /ഷീറ്റ്മെറ്റൽ വർക്കർ 06 ) 53, ഔട്ട് ഫിറ്റ് അസി. (ഫിറ്റർ 23 /പ്ലംബർ 25 / മെക്കാനിക് ഡീസൽ 06 / മെക്കാനിക് മോട്ടോർ വെഹിക്കിൾ 03 /മെഷീനിസ്റ്റ്02/ഷിപ്റൈറ്റ് വുഡ് 02/ഇലക്ട്രീഷ്യൻ 19 /ഇലക്ട്രോണിക് മെക്കാനിക് 03/ പെയിന്റർ 03 / ഇൻസ്ട്രുമെന്റ് മെക്കാനിക് 02) 88, എയർകണ്ടീഷണർ ടെക്നീഷ്യൻ 04, സ്കഫോൾഡർ 25, ഫയർമാൻ 05, സേഫ്റ്റി അസി. 10, സെറാങ് 01, ഷിപ് ഡിസൈൻ അസി. (മെക്കാനിക്കൽ 02 /ഇലക്ട്രിക്കൽ 01/ഇലക്ട്രോണിക്സ് 01/ഇൻസ്ട്രുമെന്റേഷൻ 02) 06, ജൂനിയർ സേഫ്റ്റി ഇൻസ്പക്ടർ 03 എന്നിങ്ങനെ ആകെ 195 ഒഴിവുണ്ട്. കുറഞ്ഞത് മൂന്ന് വർഷത്തേക്കാണ് നിയമനം. എസ്എസ്എൽസി, ഐടിഐ, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർടിഫിക്കറ്റുള്ളവർക്കും ത്രിവത്സര ഡിപ്ലോമക്കാർക്കും എട്ടാം ക്ലാസ്സ് ജയിച്ചവർക്കും വിവിധ ഒഴിവുകളിൽ അപേക്ഷിക്കാം.ഉയർന്ന പ്രായം 30. 2019 ഫെബ്രുവരി 13നെഅടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷ, പ്രായോഗിക പരീക്ഷ, യോഗ്യത മാനദണ്ഡത്തിന് ലഭിക്കുന്ന വെയിറ്റേജ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.www.cochinshipyard.comവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 13. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top