19 April Friday

നബാർഡിൽ ഓഫീസ് അറ്റൻഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ  (നബാർഡ്‌) ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ  73 ഒഴിവുണ്ട്. സബോർഡിനേറ്റ് സർവീസ് വിഭാഗത്തിൽ  ഗ്രൂപ്പ് സി തസ്തികയാണിത്. സംസ്ഥാന അടിസ്ഥാനത്തിലാണ് അവസരം ഏതെങ്കിലും ഒരു സമസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. കേരളത്തിൽ മൂന്നൊഴിവാണുള്ളത ്(ജനറൽ 2, ഒബിസി 1). യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനം/റീജണൽ ഓഫീസിന് ബാധകമായ സംസ്ഥാനത്ത് നിന്നുതന്നെ യോഗ്യത നേടണം. അതത് സംസ്ഥാനം/ റീജണൽ ഓഫീസുകൾക്ക് കീഴിലുള്ളവർ അപേക്ഷിച്ചാൽ മതി. സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. ബിരുദമോ മറ്റ് ഉന്നതയോഗ്യതകളോ പാടില്ല.  പ്രായം 18‐30. www.nabard.org    വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 12.  വിശദവിവരം website ൽ.

ഓഫീസർ

നബാർഡിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവുണ്ട്. അസി. മാനേജർ(റൂറൽ ഡവലപ്മെന്റ് ബാങ്കിങ് സർവീസ്) 139, അസി. മാനേജർ( രാജഭാഷ സർവീസ്) 8, അസി. മാനേജർ(ലീഗൽ സർവീസ്) 3, അസി. മാഗനജർ(പ്രോട്ടോക്കോൾ ആൻഡ് സെക്യൂരിറ്റി സർവീസ്) 4  എന്നിങ്ങനെ ഒഴിവുണ്ട്. വിശദവിവരത്തിന് www.nabard.org 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top