18 April Thursday

ഇന്ത്യൻ എയർഫോഴ്‌സ്‌ അഫ്‌കാറ്റ്‌ വിജ്ഞാപനം 
258 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ഇന്ത്യൻ എയർഫോഴ്‌സിലേക്കുള്ള എയർഫോഴ്‌സ്‌ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്‌ (AFCAT) എൻട്രി, എൻസിസി സ്‌പെഷ്യൽ എൻട്രി എന്നിവയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  258 ഒഴിവുണ്ട്‌. ഫ്ലയിങ്‌, ഗ്രൗണ്ട്‌ ഡ്യൂട്ടി(ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ ബ്രാഞ്ചുകളിലാണ്‌  അഫ്‌കാറ്റ്‌ എൻട്രി. ഫ്ലയിങ്‌ വിഭാഗത്തിലാണ്‌ എൻസിസി സ്‌പെഷ്യൽ  എൻട്രി. സ്‌ത്രീകൾക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. പ്രായം: ഫ്ലയിങ്‌ 20–-24,  ഗ്രൗണ്ട്‌ ഡ്യൂട്ടി 20–-26. ഒബ്‌ജക്ടീവ്‌ മാതൃകയിൽ ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.  അപേക്ഷിക്കാൻ https://careerindianairforce.cdac.in,  https://afcat.cdac.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top