07 July Monday

കേരള റോഡ് ഫണ്ട് ബോർഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

കേരള റോഡ് ഫണ്ട് ബോർഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കോ‐ ഓർഡിനേറ്റർ 01, അക്കൗണ്ടന്റ് 01, ക്ലർക് 03, ടൈപിസ്റ്റ് 02, ഓഫീസ് അറ്റൻഡന്റ് 02, പാർട്ടൈം സ്വീപ്പർ 02 എന്നിങ്ങനെയാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. എട്ടാം ക്ലാസ്സുമുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള വർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. വിവിധ തസ്തികകളിൽ അപേക്ഷിക്കേണ്ട പ്രായം,  വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, അപേക്ഷാ ഫീസ് എന്നിവ വിശദമായി വെബ്സൈറ്റിൽ ലഭിക്കും. യോഗ്യത നേടിയശേഷമുള്ള തൊഴിൽ പരിചയമാണ് പരിഗണിക്കുക. www.cmdkerala.net  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 13. ആറുമാസത്തിനുള്ളിലെടുത്ത പാസ്പോർട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസടയ്ക്കേണ്ടതും ഓൺലൈനായാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top