26 April Friday

ഹെവി എൻജിനിയറിങ് കോർപറേഷനിൽ 169 ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

ഹെവി എൻജിനിയറിങ് കോർപറേഷൻ ലിമിറ്റഡിൽ ട്രെയിനി 169 (ഗ്രാജ്വേറ്റ് 73, ഡിപ്ലോമ 96 (ടെക്നീഷ്യൻ) ഒഴിവുണ്ട്. സിവിൽ 09, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി 18, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 32, ഇൻഡസ്ട്രിയൽ എൻജിനിയറിങ് 05, മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജിനിയറിങ് 82, മെറ്റലർജിക്കൽ/ഫൗണ്ട്രി ഫോർജ് ടെക്നോളജി 15 , സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് അക്കൗണ്ട്സ്/ ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് 08 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 55 ശതമാനം മർക്കോടെ എൻജിനിയറിങ് ബിരുദം/ ഡിപ്ലോമ. 2016 നോ അതിനുശേഷമോ പരീക്ഷപാസ്സായവർ അപേക്ഷിക്കണം. പ്രായം: 18‐30. 2018 നവംബർ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഡിഗ്രിക്കോ ഡിപ്ലോമക്കോ  ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. http://hecltd.com/jobsathec.php വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഡിസംബർ 10 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് http://www.hecltd.com.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top