25 April Thursday

കരസേന റിക്രൂട്ട്‌മെന്റ്‌ റാലി തിരുവനന്തപുരത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020

തിരുവനന്തപുരം പാങ്ങോട്‌ മിലിട്ടറി സ്‌റ്റേഷനിലെ കുളച്ചൽ സ്‌റ്റേഡിയത്തിൽ  നടത്തുന്ന കരസേനയുടെ റാലിക്ക്‌ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുളളവരാണ്‌ അപേക്ഷിക്കേണ്ടത്‌. കോവിഡ്‌ സാഹചര്യം നീരീക്ഷിച്ചശേഷമാകും റാലിയുടെ തിയതി പ്രഖ്യാപിക്കുക. സോൾജ്യർ ജനറൽ ഡ്യൂട്ടി(ഓൾ ആംഡ്‌) യോഗ്യത 45 ശതമാനം മാർക്കോടെ എസ്‌എസ്‌എൽസി/മെട്രിക്‌. ഓരോ വിഷയത്തിലും 33 ശതമാനം മാർക്കെങ്കിലും നേടണം.  പ്രായം: പതിനേഴര മുതൽ 21 വയസ്സുവരെ. സോൾജ്യർ ടെക്‌നിക്കൽ. യോഗ്യത സയൻസ്‌ വിഷയത്തിൽ പ്ലസ്‌ടു/ഇന്റർമീഡിയറ്റ്‌. ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്‌സ്‌, ഇംഗ്ലീഷ്‌ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്ക്‌. പ്രായം : പതിനേഴര മുതൽ 23 വരെ.
സോൾജ്യർ കെ്‌നിക്കൽ(എവിയേഷൻ/അമ്യൂണിഷൻ എക്‌സാമിനർ). യോഗ്യത സയൻസ്‌ വിഷയത്തിൽ പ്ലസ്‌ടു/ഇന്റർ മീഡിയറ്റ്‌ വിജയം. ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്‌സ്‌, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്ക്. ഓരോവിഷയത്തിനും 40 ശതമാനം മാർക്ക്‌. പ്രായം : പതിനേഴര മുതൽ 23 വരെ.
സോൾജ്യർ ട്രേഡ്‌സ്‌മാൻ (ഡ്രെസർ, ഷെഫ്‌, സ്‌റ്റുവാർഡ്‌, സപ്പോർട്‌ സ്‌റ്റാഫ്‌, വാഷർമാൻ, പെയിന്റർ ആൻഡ്‌ ഡെക്കറേറ്റർ ആൻഡ്‌ ടെയിലർ). യോഗ്യത പത്താം ക്ലാസ്സ്‌. ഓരോവിഷയത്തിനും 33 ശതമാനം മാർക്ക്.‌ പ്രായം : പതിനേഴര –-23.
സോൾജ്യർ ട്രേഡ്‌സ്‌മാൻ (മെസ്‌ കീപ്പർ ആൻഡ്‌ ഹൗസ്‌ കീപ്പർ) യോഗ്യത എട്ടാം ക്ലാസ്സ്‌ ജയം. എല്ലാ വിഷയത്തിനും 33 ശതമാനം മാർക്ക്‌ വേണം. പ്രായം : പതിനേഴര –-23. സോൾജ്യർ ക്ലർക്‌/സ്‌റ്റോർ കീപ്പർ ടെക്‌നിക്കൽ/ഇൻവന്ററി മാനേജ്‌മെന്റ്‌(ഓൾ ആംസ്‌). യോഗ്യത  60 ശതമാനം മാർക്കോടെ പ്ലസ്‌ടു/ ഇന്റർമീഡിയറ്റ്‌ ജയം(ആർട്‌സ്‌, കൊമേഴ്‌സ്‌, സയൻസ്‌). എല്ലാ വിഷയത്തിലും 50 ശതമാനം മാർക്ക്‌വേണം.  ഇംഗ്ലീഷ്‌/മാത്‌സ്‌/അക്കൗണ്ട്‌സ്‌/ബുക്ക്‌കീപ്പിങ്‌ എന്നിവയിൽ 50 ശതമാനം മാർക്ക്‌ വേണം. പ്രായം പതിനേഴര–-23.
സോൾജ്യർ ടെക്‌ നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌/നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ വെറ്ററിനറി. യോഗ്യത ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി, ഇംഗ്ലീഷ്‌ എന്നീ വിഷയത്തിൽ 50 ശതമാനം മാർക്കോടെ സയൻസ്‌ പ്ലസ്‌ടു/ഇന്റർമീഡിയറ്റ്‌ വിജയം. എല്ലാ വിഷയത്തിലും 40 ശതമാനം മാർക്ക്‌ വേണം. പ്രായം : പതിനേഴര –-23.  ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 21 മുതൽ തുടങ്ങി.  അവസാന തിയതി ഡിസംബർ നാല്‌. വിശദവിവരത്തിന്‌ www.joinindianarmy.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top