26 April Friday

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ (ബിഎസ്‌എഫ്‌) പാരാമെഡിക്കൽ, വെറ്ററിനറി തസ്‌തികകളിൽ 110 ഒഴിവുണ്ട്‌. സ്‌റ്റാഫ്‌നേഴ്‌സ്‌ 37 ഒഴിവ്‌. പ്രായം 21–-30, യോഗ്യത ജനറൽ നേഴ്‌സിങിൽ ഡിഗ്രി/ ഡിപ്ലോമ. ജനറൽ നേഴ്‌സ്‌ ആൻഡ്‌ മിഡ്‌വൈഫ്‌ രജിസ്‌ട്രേഷൻ. എഎസ്‌ഐ ലബോറട്ടറി ടെക്‌നീഷ്യൻ 28 ഒഴിവ്‌. പ്രായം 18–-25. യോഗ്യത  പ്ലസ്‌ടു, എംഎൽടി ഡിപ്ലോമ. എഎസ്‌ഐ  ഓപറേഷൻ തിയറ്റർ ടെക്‌നീഷ്യൻ ഒരൊഴിവ്‌ യോഗ്യത പ്ലസ്‌ടു, ബന്ധപ്പെട്ട വിഷയത്തിൽ

ഡിപ്ലോമ/  സർടിഫിക്കറ്റ്‌. 
എച്ച്‌സി വെറ്ററിനറി 20 ഒഴിവ്‌. പ്രായം 18–-25. യോഗ്യത പ്ലസ്‌ടു, വെറ്ററിനറി സ്‌റ്റോക്ക്‌ അസിസ്‌റ്റന്റ്‌ കോഴ്‌സ്‌.  കോംൺസ്‌റ്റബിൾ (കെന്നൽ മാൻ) 15 ഒഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌, പ്രായം 18–-25.  സർക്കാർ വെറ്ററിനറി  ആശുപത്രികളിലോ ഡിസ്‌പൻസറികളിലോ  വെറ്ററിനറി കോളേജുകളിലോ ഫാമുകളിലോ മൃഗങ്ങളെ പരിപാലിച്ചുള്ള പരിചയം.  www.bsf.gov.in  വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം  വെബ്‌സൈറ്റിൽ.


സിആർപിഎഫിൽ
സെൻട്രൽ റിസർവ്‌ പൊലീസ്‌ ഫോഴ്‌സിൽ അസിസ്‌റ്റന്റ്‌ കമാൻഡ്‌(സിവിൽ എ ൻജിനിയർ) 25 ഒഴിവുണ്ട്‌. യോഗ്യത അംഗീകൃത സിവിൽ എൻജിനിയറിങ്‌ ഡിപ്ലോമ. ഉയർന്ന പ്രായം 35. തപാലിൽ അപേക്ഷിക്കണം. വിലാസം DIG, Group Centre, CRPF, Rampur, UP 244901. അവസാന തിയതി ജൂലൈ 29.  വിശദവിവരത്തിന്‌  www.crpf.gov.in


എയർവിങ്ങിൽ
ബിഎസ്‌എഫ്‌ എയർവിങ്ങിൽ 65 ഒഴിവുണ്ട്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.  അസിസ്‌റ്റന്റ്‌ എയർക്രാഫ്‌റ്റ്‌ മെക്കാനിക്‌(അസിസ്‌റ്റന്റ്‌ സബ്‌ ഇൻസ്‌പക്ടർ, മെക്കാനിക്കൽ 32,  ഏവിയോണിക്‌സ്‌ 17) 49, അസിസ്‌റ്റന്റ്‌ റഡാർ  മെക്കാനിക്‌(അസിസ്‌റ്റന്റ്‌ സബ്‌ ഇൻസ്‌പക്ടർ) 8, കോൺസ്‌റ്റബിൾ(സ്‌റ്റോർമാൻ) 8 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന്‌ വർഷത്തെ ഡിപ്ലോമ.  അല്ലെങ്കിൽ തത്തുല്യം, രണ്ട്‌ വർഷത്തെപ്രവൃത്തി പരിചയം . കോൺസ്‌റ്റബിൾ(സ്‌റ്റോർമാൻ) യോഗ്യത പത്താം ക്ലാസ്സ്‌ ജയിക്കണം(സയൻസ്‌) ഏവിയേഷൻ മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം, കംപ്യൂട്ടർ അറിയണം. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 25.   വിശദവിവരത്തിന്‌ www.bsf.gov.in


കോസ്‌റ്റ്‌ ഗാർഡിൽ അസിസ്‌റ്റന്റ്‌ കമാൻഡന്റ്‌
ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ അസിസ്‌റ്റന്റ്‌ കമാൻഡന്റ്‌ ജനറൽ ഡ്യൂട്ടി, ടെക്‌നിക്കൽ(എൻജിനിയറിങ്‌/ഇലക്ട്രിക്കൽ) തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ പുരുഷന്മാരാണ്‌ അപേക്ഷിക്കേണ്ടത്‌. ഗ്രൂപ്പ്‌ എ ഗസറ്റഡ്‌ ഓഫീസർ തസ്‌തികയാണ്‌. ജനറൽ ഡ്യൂട്ടി 40 ഒഴിവ്‌. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. പ്ലസ്‌ടുവിന്‌ കണക്കിനും ഫിസിക്‌സിനും കൂടി 60 ശതമാനം മാർക്ക്‌ വേണം. ടെക്‌നിക്കൽ(എൻജിനിയറിങ്‌/ ഇലക്ട്രിക്കൽ) 10 ഒഴിവ്‌. 60 ശതമാനം മാർക്കോടെ എൻജിനിയറിങ്‌ ബിരുദം. പ്ലസ്‌ടുവിന്‌ കണക്കിനും ഫിസിക്‌സിനും കൂടി 60 ശതമാനം മാർക്ക്‌ വേണം/ 60 ശതമാനം മാർക്കോടെ മൂന്ന്‌ വർഷത്തെ ഡിപ്ലോമ. തത്തുല്യമായ മറ്റുയോഗ്യതകളും പരിഗണിക്കും. ശാരീരികയോഗ്യത അസിസ്‌റ്റന്റ കമാൻഡന്റ്‌(ജനറൽ ഡ്യൂട്ടി) ഉയരം 157 സെ.മീ നെഞ്ചളവ്‌ ആനുപാതികം. അഞ്ച്‌ സെ.മീ വികസിപ്പിക്കാനാകണം.  1997 ജൂലൈ ഒന്നിനും 2001 ജൂൺ 30നും ഇടയിൽ ജനിച്ചവർക്ക്‌(ഇരു തിയതികളും ഉൾപ്പെടെ) അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 14. വിശദവിവരത്തിന്‌ www.joinindiancoastguard.gov.in


ഐടിബിപിയിൽ
ഇൻഡോ–-ടിബറ്റൻ ബോർഡർ പൊലീസിൽ(ഐടിബിപി) കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്‌തികയിലേക്ക്‌ കായികതാരങ്ങൾക്ക്‌ അപേക്ഷിക്കാം. 69 ഒഴിവുണ്ട്‌. വനിതകൾക്കും  പുരുഷന്മാർക്കും അപേക്ഷിക്കാം. റസലിങ്‌, കബഡി, കരാട്ടേ, ആർച്ചറി, വുഷു, തൈക്കോൺഡോ,  ജൂഡോ, ജിംനാസ്‌റ്റിക്‌സ്‌, സ്‌പോർട്‌സ്‌ ഷൂട്ടിങ്‌, സ്‌കൈ, ബോക്‌സിങ്‌, ഐസ്‌ ഹോക്കി എന്നിവയാണ്‌ കായിക ഇനങ്ങൾ. ഇതിൽ ജിംനാസ്‌റ്റിക്‌സ്‌ പുരുഷന്മാർക്കും ഐസ്‌ഹോക്കി സ്‌ത്രീകൾക്ക്‌ മാത്രവുമാണ്‌. മറ്റുവള്ളവയിൽ ഇരുവിഭാഗത്തിനും അപേക്ഷിക്കാം.  ജൂലൈ അഞ്ചുമുതൽ സെപ്‌തംബർ രണ്ട്‌ വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിനും അപേക്ഷിക്കാനും www.recruitment.itbpolice.nic.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top