20 April Saturday

നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021

ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചില്‍ 119 ഒഴിവ്. കരാര്‍ നിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം.രണ്ട് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകള്‍. അന്റാന്‍ട്ടിക്കന്‍ റിസര്‍ച്ച് ബേസില്‍ 34 ഒഴിവും വിവിധ പ്രോജക്ടുകളിലായി 85 ഒഴിവുമാണുള്ളത്. 
അന്റാര്‍ട്ടിക്കന്‍ റിസര്‍ച്ച് ബേസ്‌:
വെഹിക്കിള്‍ മെക്കാനിക്ക്- 3, വെഹിക്കിള്‍ ഇലക്ട്രീഷ്യന്‍- 1, ഓപറേറ്റര്‍ എക്സ്‌കവേറ്റിങ് മെഷീന്‍- 1, സ്റ്റേഷന്‍ ഇലക്ട്രീഷ്യന്‍- 1, ജനറേറ്റര്‍ മെക്കാനിക്ക്/ഓപ്പറേറ്റര്‍- 2, വെല്‍ഡര്‍- 3, ബോയിലര്‍ ഓപറേറ്റര്‍ ആന്‍ഡ് മെക്കാനിക്ക്/പ്ലംബര്‍/ഫിറ്റര്‍- 1, കാര്‍പന്റര്‍- 2, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്- 1, ക്രെയിന്‍ ഓപ്പറേറ്റര്‍- 2, മെയില്‍ നേഴ്സ്- 3, ലാബ് ടെക്നീഷ്യന്‍- 2, റേഡിയോ/വയര്‍ലെസ് ഓപ്പറേറ്റര്‍- 3, ഇന്‍വെന്ററി ബുക്ക് കീപ്പിങ് സ്റ്റാഫ്- 2, ഷെഫ്/കുക്ക്- 5.
പ്രോജക്ടുകള്‍ -
പ്രോജക്ട് സയന്റിസ്റ്റ് വൺ 42, പ്രോജക്ട് സയന്റിസ്റ്റ്  ടു 21, പ്രോജക്ട് സയന്റിസ്റ്റ് ത്രീ 3, പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്- 4,ഓഫീസര്‍ (അഡ്മിന്‍/ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്/പി. ആന്‍ഡ് എസ്)- 5, എക്സിക്യുട്ടീവ് അസിസ്റ്റന്റ് (അഡ്മിന്‍/ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്/പിആന്‍ഡ് എസ്)10. യോഗ്യത: പ്രോജക്ട് സയന്റിസ്റ്റ് തസ്തികകളിലേക്ക് വിവിധ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദധാരികള്‍ക്കും എന്‍ജിനിയറിങ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഓഫീസര്‍ തസ്തികയിലേക്ക് ബിരുദാനന്തരബിരുദവും മൂന്നുവര്‍ഷത്തെ പരിചയവുമാണ് യോഗ്യത. എക്സിക്യുട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദവും ആറുവര്‍ഷത്തെ പരിചയവുമാണ് യോഗ്യത. പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സയന്‍സ് ബിരുദം/ എന്‍ജിനിയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.ncpor.res.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top