27 April Saturday

ബോർഡർ റോഡ്സിൽ 778 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ബോർഡർ റോഡ്സ്് ഓർഗനൈസേഷനുകീഴിൽ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിൽ വിവിധ തസ്തികകളിലെ 778 ഒഴിവുണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം. ഡിവിആർഎംടി(ഒജി) 388, ഇലക്ട്രീഷ്യൻ 101, വെഹിക്കിൾ മെക്കാനിക് 92, മൾട്ടി സ്കിൽഡ് വർക്കർ (കുക്ക്) 197  എന്നിങ്ങനെയാണ് ഒഴിവ്. കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സ് ജയമാണ്. ഓരോതസ്തികയിലേക്കും ആവശ്യമായ മറ്റുയോഗ്യതകൾ വേണം. കായിക പരിശോധന, പ്രായോഗിക പരീക്ഷ, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായം 18‐27. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും  www.bro.gov.in ൽ ലഭിക്കും. അപേക്ഷ  Commandant, GREF CENTRE, Dighi Camp, Pune  411 015 എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റായി അയക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top