25 April Thursday

പിഎസ്‌സി അറിയിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

തുറമുഖ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ
സാധ്യതാ പട്ടിക

തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവേ ബ്രാഞ്ച്) കാറ്റഗറി നമ്പർ 314/19 ഡ്രാഫ്ട്സ്മാൻ ഗ്രേഡ് രണ്ട്‌ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) കാറ്റഗറി നമ്പർ 111/20 ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 433/19 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സോഷ്യൽവർക്ക്‌–എൻസിഎ‐ഈഴവ),  കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) കാറ്റഗറി നമ്പർ 18/2020 അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം–തസ്തികമാറ്റം), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 310/20 അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) (ഏഴാം എൻസിഎ‐പട്ടികവർഗം),  തൃശൂർ, വയനാട്, കാസർകോട്‌ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 619/19, 621/19 പാർട്ട്‌‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം–ഒന്നാം എൻസിഎ‐എൽസി/എഐ, മുസ്ലിം), തൃശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 629/19 വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ

(അറബിക്) യുപിഎസ് (അഞ്ചാം എൻസിഎ‐പട്ടികജാതി), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 630/19 പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) എൽപിഎസ് (നാലാം എൻസിഎ‐ ഒബിസി), ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിൽ കാറ്റഗറി നമ്പർ 553/19 ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), എൻസിസി/സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 261/20 ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികവർഗവിഭാഗത്തിൽപ്പെടുന്ന വിമുക്തഭടൻമാരിൽനിന്നു മാത്രം), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 285/20 എച്ച്എസ്എസ്ടി കെമിസ്ട്രി (പട്ടികവർഗം) അഭിമുഖം നടത്തും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 485/19 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഇസ്ലാമിക് ഹിസ്റ്ററി) ഓൺലൈൻ പരീക്ഷ നടത്തും.

കെഎഎസ്‌  പ്രമാണപരിശോധന

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെഎഎസ്‌ ഓഫീസർ ജൂനിയർ ടൈം സ്കെയിൽ ട്രെയിനി തസ്തികകളുടെ സ്ട്രീം 1, 2, 3 (കാറ്റഗറി നമ്പർ 186/19, 187/19, 188/19) ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ 8, 9, 12, 13, 15 തിയതികളിൽ രാവിലെ 10.15 മുതൽ പിഎസ്സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രൊഫൈലിൽ അപ്ലോഡു ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം പ്രമാണ പരിശോധനക്ക് ഷെഡ്യൂൾ പ്രകാരം ഹാജരാകണം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, സാമൂഹികനീതി വകുപ്പിന്റെ  ഉത്തരവ് പ്രകാരമുള്ള ഫിസിക്കൽ റിക്വയർമെന്റ് സർട്ടിഫിക്കറ്റ് (ജോബ് ഓറിയന്റഡ് ആൻഡ്‌ ഫങ്ഷണാലിറ്റി സർട്ടിഫിക്കേഷൻ) എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ലോഡ് ചെയ്യേണ്ടതും ആയവയുടെ അസ്സൽ സഹിതം ഏറ്റവും അടുത്തുള്ള പിഎസ്സി ജില്ലാ ഓഫീസിലോ റീജണൽ ഓഫീസിലോ ഹാജരായി

പ്രമാണപരിശോധനക്ക് വിധേയരാകണം. ന്യൂനതാരഹിത പ്രമാണങ്ങൾ ഹാജരാക്കുവാൻ 17 വരെ സമയം നീട്ടി നൽകും. പ്രസ്തുത തിയതിക്കുള്ളിൽ ന്യൂനതാരഹിത പ്രമാണങ്ങൾ ഹാജരാക്കാത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് ജിആർ ഒന്ന്‌ എ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ 0471 2546448).

 

പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷ

പ്ലസ്ടു യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഏപ്രിൽ 10ന് പകൽ 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ച പൊതുപ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ  പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർഥികൾ  യൂസർ

ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽനിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

 

സംവരണാനുകൂല്യം

ക്രിസ്ത്യൻ നാടാർ സംവരണാനുകൂല്യം 2021 ഫെബ്രുവരി ആറുമുതലുള്ള വിജ്ഞാപനത്തിൽ ബാധകമാക്കി എസ്ഐയുസി ഒഴികെയുളള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാർ സമുദായത്തിന്‌ സംവരണാനുകൂല്യം പിഎസ്സി തെരഞ്ഞെടുപ്പുകളിൽ പ്രാബല്യത്തിലാക്കാൻ തീരുമാനിച്ചു. 2021 ഫെബ്രുവരി ആറിന്ശേഷം പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകൾക്കാണ് ബാധകം. ഫെബ്രുവരി ആറിന്‌ മുമ്പ് പ്രസിദ്ധപ്പെടുത്തിയതോ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി കഴിഞ്ഞതോ ആയ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകൾ നിലവിൽ ഏത് ഘട്ടത്തിലായാലും മേൽ സംവരണാനുകൂല്യം ലഭ്യമാകില്ല. പിന്നോക്കവിഭാഗ വികസനവകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് എസ്ഐയുസി ഒഴികെയുളള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാർ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യം അനുവദിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഹിന്ദു നാടാർ, എസ്ഐയുസി നാടാർ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നിലവിൽ സംവരണമുണ്ടായിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top