25 April Thursday

കേന്ദ്ര സർവീസിൽ 
 285 ജിയോ സയന്റിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ജിയോളജിക്കൽ സർവെ ഓഫ്‌ ഇന്ത്യ, സെൻട്രൽ ഗ്രൗണ്ട്‌ വാട്ടർ ബോർഡ്‌ എന്നിവിടങ്ങളിൽ വിവിധ തസ്‌തികകളിൽ 285 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജിയോളജിക്കൽ സർവെ ഓഫ്‌ ഇന്ത്യയിൽ ജിയോളജിസ്‌റ്റ്‌, ജിയോ ഫിസിഡിസ്‌റ്റ്‌, കെമിസ്‌റ്റ്‌ തസ്‌തികളിലും സെൻട്രൽ ഗ്രൗണ്ട്‌ വാട്ടർ ബോർഡിൽ സയന്റിസ്‌റ്റ്‌ ബി തസ്‌തികയിലുമാണ് ഒഴിവ്‌. കംബൈയിൻഡ്  ജിയോ സയന്റിസ്‌റ്റ്‌ പരീക്ഷ–-2023 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌.  ജിയോളജിസ്‌റ്റ്‌–-216, ജിയോ ഫിസിഡിസ്‌റ്റ്‌–- 21, കെമിസ്‌റ്റ്‌–-19, സയന്റിസ്‌റ്റ്‌ ബി(ഹൈഡ്രോളജി)–-26, സയന്റിസ്‌റ്റ്‌ ബി(കെമിക്കൽ)–-1, സയന്റിസ്‌റ്റ്‌ ബി (ജിയോ ഫിസിക്‌സ്‌)–-2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രായം: 21–-32. എംഎസ്‌സി ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയുമുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 11. വിശദ വിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും www.upsconline.nic.in. വിവിധ തസ്‌തികകളിൽ 52 ഒഴിവ്‌ കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിൽ 52 ഒഴിവുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ(യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. പ്രോസിക്യൂട്ടർ(സീരിയസ്‌ ഫ്രോഡ്‌ ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്‌), സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ III (ജനറൽ മെഡിസിൻ), അസിസ്‌റ്റന്റ്‌ പ്രൊഫസർ(ആയുർവേദ), അസിസ്‌റ്റന്റ്‌ പ്രൊഫസർ(യുനാനി), വെറ്ററിനറി ഓഫീസർ എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. അവസാന തീയതി ഒക്‌ടോബർ 13. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ നൽകാനും വെബ്‌സൈറ്റ്‌ കാണുക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top