28 March Thursday

വകുപ്പുതല പരീക്ഷാകേന്ദ്രത്തിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ഒക്ടോബർ 15 ന് സെഷൻ 1 ൽ (രാവിലെ 10.30 മുതൽ പകൽ 12 വരെ) നടത്തുന്ന കേരള ഫിനാൻഷ്യൽ കോഡ് വാല്യം 1, 2 ആൻഡ് കേരള ബജറ്റ് മാന്വൽ (പുസ്തകത്തോടൊപ്പം), ഒക്ടോബർ 16 ന് സെഷൻ 1  ൽ (രാവിലെ 10.30 മുതൽ പകൽ 12.30 വരെ) നടത്തുന്ന കേരള സർവീസ് റൂൾസ് (പുസ്തകത്തോടൊപ്പം)–- കോമൺ ടെസ്റ്റ് എന്നീ പരീക്ഷകൾക്ക് നിലവിൽ ഗവ. ഗേൾസ് എച്ച്എസ്എസ്, കോട്ടൺഹിൽ (സെന്റർ 1, 2) (സെന്റർ കോഡ് 290, 291) പരീക്ഷാകേന്ദ്രങ്ങളായി അനുവദിച്ച പരീക്ഷാർഥികൾ നിലവിൽ ഡൗൺലോഡ് ചെയ്തെടുത്ത ഹാൾടിക്കറ്റുമായി യഥാക്രമം തിരുവനന്തപുരം പേരൂർക്കട ഗവ. ഗേൾസ് എച്ച്എസ്എസിലും (സെന്റർ കോഡ് 168) തിരുവനന്തപുരം ചാല ഗവ. തമിഴ് വി ആൻഡ് എച്ച്എസ്എസിലും (സെന്റർ കോഡ് 169) പരീക്ഷയ്ക്ക് ഹാജരാകണം. തീയതിയിലോ സമയത്തിനോ മാറ്റമില്ല. അഭിമുഖം ഫിഷറീസ് വകുപ്പിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 28/2020) തസ്തികയിലേക്ക് ഒക്ടോബർ 12,13,14,19, 20, 21 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 3  എ വിഭാഗവുമായി ബന്ധപ്പെടണം (0471  2546281). പ്രമാണ പരിശോധന മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 204/2022) തസ്തികയിലേക്ക്  ഒക്ടോബർ 12 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.  അറിയിപ്പ് ലഭിക്കാത്തവർ ജിആർ1   സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top