20 April Saturday

യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

www.upsconline.nic.inഎന്‍ജിനിയറിങ് സര്‍വീസിലേക്ക് യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. യുപിഎസ്സി 2018 ജനുവരി ഏഴിന് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യുണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗങ്ങളിലായി 588 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. നാല് കാറ്റഗറികളില്‍ 45 ഗ്രൂപ്പുകളിലാണ് ( എ/ ബി/ സര്‍വീസസ്/ പോസ്റ്റ്) ഒഴിവ്. കേന്ദ്രസര്‍ക്കാര്‍ നിയമമനുസരിച്ചുള്ള സംവരണമുണ്ട്. പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങള്‍ കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ്. ബംഗളൂരു, ചെന്നൈ, പനാജി (ഗോവ), ഹൈദരാബാദ്, മുംബൈ, ശ്രീനഗര്‍ എന്നിവയുള്‍പ്പെടെ രാജ്യത്താകെ 42 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. മെയിന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെ 24 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രായം: 21-30. നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യത: അംഗീകൃത എന്‍ജിനിയറിങ് ബിരുദം. ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഓഫ് എന്‍ജിനിയേഴ്സിന്റെ സെക്ഷന്‍ എ, ബി പരീക്ഷ പാസ്സാകണം. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയേഴ്സ് (ഇന്ത്യ) ഗ്രാജ്വേറ്റ് മെംബര്‍ഷിപ്പ് പരീക്ഷ പാസ്സാകണം. വനിത/എസ്സി/എസ്ടി/ അംഗപരിമിതര്‍ ഒഴിച്ചുള്ളവര്‍ പരീക്ഷാഫീസായി 200 രൂപ എസ്ബിഐ വഴി അടയ്ക്കണം. ഓണ്‍ലൈനായി  www.upsconline.nic.in    website ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി ഒക്ടോബര്‍ 23 വൈകിട്ട് ആറ്. എന്‍ജിനിയറിങ് സര്‍വീസ് പരീക്ഷ പാസ്സാകുന്നവര്‍ മെഡിക്കല്‍, ഫിസിക്കല്‍ പരീക്ഷയ്ക്ക് വിധേയമാകണം. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. വിശദവിവരങ്ങള്‍, അപേക്ഷിക്കേണ്ട വിധം എന്നിവ www.upsconline.nic.in/ www.upsc.gov.in   ലഭിക്കും.



6 തസ്തികകളിലേക്ക് അപേക്ഷിക്കാം
യുപിഎസ്സി കേന്ദ്രസര്‍വീസില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്‍സ്പക്ഷന്‍ വിഭാഗത്തിലാണ് മാര്‍ക്കറ്റിങ് ഓഫീസറുടെ മൂന്ന് (ജനറല്‍-01, എസ്സി-01, എസ്ടി-01) ഒഴിവ്. യോഗ്യത: കെമിസ്ട്രി, അഗ്രിക്കള്‍ച്ചര്‍ കെമിസ്ട്രി/ ഡെയ്റി കെമിസ്ട്രി/ ഡെയ്റിങ് എന്നിവയിലേതെങ്കിലുമൊന്നില്‍ മാസ്റ്റര്‍ ബിരുദം/ ഓയില്‍ ടെക്നോളജി/ ഫുഡ് ടെക്നോളജി/ കെമിക്കല്‍ ടെക്നോളജി/ ഡെയ്റി ടെക്നോളജി എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദം/ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്ടെക്നോളജിയില്‍നിന്നും മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ ഡിപ്ളോമ അല്ലെങ്കില്‍ തത്തുല്യം.  പ്രായം: 30. വെറ്ററിനറി ഓഫീസര്‍ ഒരു (ഒബിസി) ഒഴിവ്. യോഗ്യത: വെറ്ററിനറി സയന്‍സ്/ വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി/ സയന്‍സ് (വെറ്ററിനറി) എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദം, വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യ/സ്റ്റേറ്റ് വെറ്ററിനറി കൌണ്‍സില്‍ രജിസ്ട്രേഷന്‍, അനിമല്‍ ബ്രീഡിങ് ആന്‍ഡ് ജനിറ്റിക്സ്/ ലൈഫ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ്/ ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്സ് എന്നിവയിലേതെങ്കിലുമൊന്നിലുള്ള ബിരുദാനന്തര ബിരുദം. പ്രായം: 38.
പ്രതിരോധ മന്ത്രാലയത്തില്‍ ലേഡി മെഡിക്കല്‍ ഓഫീസറുടെ ആറ് (എസ്സി-01, ഒബിസി-02, ജനറല്‍-03) ഒഴിവ്്. യോഗ്യത: ഇന്‍ഡ്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ ബിരുദം. പ്രായം: 30.  ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക്  സയന്‍സ് സര്‍വീസില്‍ ഒരു ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബാലിസ്റ്റിക്സ്). യോഗ്യത: ഫിസിക്സ്/ മാത്തമാറ്റിക്സ്/ ഫോറന്‍സിക് സയന്‍സ് (ഡിഗ്രിലെവലില്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം) എന്നിവയിലേതെങ്കിലുമൊന്നിലുള്ള മാസ്റ്റര്‍ ബിരുദം. പ്രായം: 33.  സെന്‍ട്രല്‍ ഗ്രൌണ്ട് വാട്ടര്‍ ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയറുടെ മൂന്ന് (എസ്സി-01, ഒബിസി-01, ജനറല്‍-01) ഒഴിവ്. യോഗ്യത: ഡ്രില്ലിങ്/ മൈനിങ്/ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് / പെട്രോളിയം ടെക്നോളജി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ഈ വിഷയങ്ങള്‍ പാസ്സായ എഎംഐഇ. പ്രായം: 35.
യുപിഎസ്സിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍ (റിസര്‍ച്ച് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് അനാലിസിസ്) നാല് (ഒബിസി-01, ജനറല്‍-03). യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ ഓപറേഷനല്‍ റിസര്‍ച്ച്/മാത്തമാറ്റിക്സ്/ അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ അപ്ളൈഡ് മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ മാസ്റ്റര്‍ ബിരുദം. ഡിഗ്രി തലത്തില്‍  സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് ഇക്കണോമിക്സ്/ സോഷ്യോളജി/ സൈക്കോളജി/ കൊമേഴ്സ് എന്നിവയേതെങ്കിലുമൊന്നിലുള്ള മാസ്റ്റര്‍ ബിരുദം അഥവാ ബിരുദാനന്തരബിരുദം പ്രായം: 30. നിയമനാനുസൃത വയസ്സിളവ് ലഭിക്കും. 25 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബര്‍ 12. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളും ഇന്റര്‍വ്യൂവിന് ഹാജരാക്കണം. അവ പ്രിന്റ് ഔട്ട് എടുക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 13. യോഗ്യത, പരിചയം എന്നിവയുള്‍പ്പെടെ വിശദവിവരങ്ങള്‍ http://www.upsconline.nic.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top