25 April Thursday

ബാങ്ക് ഓഫ് മഹാരാഷ്ട്ര 110 അവസരം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

www.bankofmaharashtra.inബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 110 ഒഴിവാണുള്ളത്. ചീഫ് മാനേജര്‍ (ബാലന്‍സ് ഷീറ്റ്), ചീഫ് മാനേജര്‍ (ടാക്സേഷന്‍), ചീഫ് മാനേജര്‍ (സിവില്‍ എന്‍ജിനിയറിങ്), ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, മാനേജര്‍ (സിവില്‍ എന്‍ജിനിയര്‍), മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍), മാനേജര്‍ (ഫയര്‍ എന്‍ജിനിയര്‍) തസ്തികകളിലാണ് ഒഴിവ്. ചീഫ് മാനേജര്‍ (ബാലന്‍സ് ഷീറ്റ്), ചീഫ് മാനേജര്‍ ( ടാക്സേഷന്‍)  എന്നീ തസ്തികകളില്‍ ഒരോ ഒഴിവുവീതമാണുള്ളത്. രണ്ട് തസ്തികകളിലും യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സിഎയുമാണ്. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 25- 35. ചീഫ് മാനേജര്‍ (സിവില്‍ എന്‍ജിനിയറിങ്) ഒരു ഒഴിവാണുള്ളത്. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യത, ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30-45. ചാര്‍ട്ടേഡ് അക്കൌണ്ടന്റ് തസ്തികയില്‍ നൂറ് ഒഴിവുകളാണുള്ളത്.ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സിഎയുമാണ് യോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 21-35.
മാനേജര്‍ (സിവില്‍ എന്‍ജിനിയര്‍) നാല് ഒഴിവാണുള്ളത്. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ സ്കെയില്‍ ഒന്ന് ഓഫീസര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 25-35. മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍) രണ്ട് ഒഴിവാണുള്ളത്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ സ്കെയില്‍ ഒന്ന് ഓഫീസര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 25-35. മാനേജര്‍ (ഫയര്‍ എന്‍ജിനിയര്‍) ഒരു ഒഴിവാണുള്ളത്. ഫയര്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ സ്കെയില്‍ ഒന്ന് ഓഫീസര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 25-35.  ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ ഒപ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ്ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ എഴ്. വിശദവിവരങ്ങള്‍ www.bankofmaharashtra.in ല്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് ആവശ്യമായ രേഖകള്‍ സഹിതം സാധാരണ തപാലില്‍ അയക്കണം. വിലാസം:The Asistant General Manager(IR And HRD), Bank of Maharashtra, Lokmangal, 1501, Shivaji Nagar, Pune-411005.. തപാലില്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍17.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top