20 April Saturday

രജിസ്ട്രേഷന്‍ മൊഡ്യൂള്‍ നവീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

നടപടിക്രമങ്ങള്‍ കൂടുതല്‍ ഉദ്യോഗാര്‍ഥിസൌഹൃദപരമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച വണ്‍ ടൈം രജിസ്ട്രേഷന്‍ മൊഡ്യൂളിന്റെ ഉദ്ഘാടനം ജടഇആസ്ഥാനത്ത് ചെയര്‍മാന്‍ അഡ്വ.എം കെ സക്കീര്‍ നിര്‍വഹിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആര്‍.മനോജ്, PSC അംഗങ്ങളായ സിമി റോസ്ബെല്‍ ജോണ്‍, ഡോ. കെ പി സജിലാല്‍, ഡോ.എം ആര്‍ ബൈജു, PSC സെക്രട്ടറി സാജു ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം
തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയ്ക്കായി 30.06.2015 ല്‍ പ്രസിദ്ധീകരിച്ച  റാങ്ക് ലിസ്റ്റിലെ എസ്ടി വിഭാഗത്തിനായുള്ള സപ്ളിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആദ്യത്തെ പതിനൊന്ന് പുരുഷ ഉദ്യോഗാര്‍ഥികളും (റാങ്ക് 21 വരെ) ഒഎക്സ്, ധീവര എന്നീ വിഭാഗങ്ങളുടെ സപ്ളിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആദ്യത്തെ പത്ത് പുരുഷ ഉദ്യോഗാര്‍ത്ഥികളും ഒഴികെ എല്ലാ വിഭാഗങ്ങളുടെയും സപ്ളിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പുരുഷ ഉദ്യോഗാര്‍ത്ഥികളും പ്രിന്റിങ് വകുപ്പിലെ ലാസ്കര്‍/ഗേറ്റ്കീപ്പര്‍ തസ്തികകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി 03.10.2017 നകം ഒടിആര്‍ പ്രൊഫൈലില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ തിരുവനന്തപുരം ജില്ലാ പിഎസ്സി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കേണ്ടതുമാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തിയതിക്കുള്ളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ പ്രിന്റിങ് വകുപ്പിലെ മുകളില്‍ പറഞ്ഞ തസ്്തികകളിലേക്ക് പരിഗണിക്കപ്പെടുന്നതല്ല.
ഒഴിവുകള്‍ നികത്തും
തിരുവനന്തപുരം > ട്രിവാന്‍ഡ്രം ഡെവലപ്മെന്റ് അതോറിറ്റിയി (ട്രിഡ)ലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയിലെ ഒഴിവുകള്‍ തദ്ദേശഭരണവകുപ്പിലെ  അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയുടെ റാങ്ക്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം സ്വീകരിച്ച് നികത്താന്‍ PSC യോഗം തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ എല്‍ഡിസി തസ്തികയുടെ തെരഞ്ഞെടുപ്പിനായി പഴയ വിജ്ഞാപനത്തില്‍ പ്രതിപാദിച്ചിട്ടില്ലാത്തതും സ്പെഷ്യല്‍ റൂള്‍ ഭേദഗതിക്കുശേഷം ഉത്ഭവിച്ചതുമായ ഒഴിവുകള്‍ കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ എന്നിവയിലെ സമാന തസ്തികയുടെ റാങ്ക്പട്ടികയിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം വാങ്ങി നികത്തും.
  കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനില്‍ അറ്റന്‍ഡര്‍ തസ്തികയ്ക്ക് സൈക്ളിങ് ടെസ്റ്റ് ഒഴിവാക്കില്ല. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക തെരഞ്ഞെടുപ്പിനായി വെക്കേഷന്‍ വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും നിയമന ശുപാര്‍ശ ചെയ്യുന്നതും പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും PSC യോഗം തീരുമാനിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top