28 March Thursday

തൊഴില്‍ അവസരങ്ങളൊരുക്കി കോട്ടയത്ത് മെഗാമേള

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കു തൊഴില്‍ ഉറപ്പാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായ എംപ്ളോയബിലിറ്റി സെന്റര്‍ 3500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് കോട്ടയം സിഎംഎസ് കോളേജില്‍ ഒക്ടോബര്‍ 21ന് ശനിയാഴ്ച മെഗാ ജോബ് ഫെയര്‍ നടത്തും.
കോട്ടയം എംപ്ളോയബിലിറ്റി സെന്ററും സിഎംഎസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള 35  സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
എംപ്ളോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം. പുതുതായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം എംപ്ളോയബിലിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ഉദ്യോഗാര്‍ഥികള്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഞ്ച് കമ്പനികളില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. പത്താം ക്ളാസ്മുതല്‍ ബിരുദം, ഡിപ്ളോമ, ബിടെക്, നേഴ്സിങ്,ഐടിഐ, ബിരുദാനന്തര ഉദ്യോഗാര്‍ഥികള്‍ക്കുവരെയുള്ള തൊഴില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 18നും 40  നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികളെയാണ് മേള ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് അഭിമുഖം .
ഐടി, ബാങ്കിങ്, നോണ്‍ ബാങ്കിങ്, എഫ്എംസി ജി, ഓട്ടോമൊബൈല്‍സ്, റീട്ടെയ്ല്‍ സെയില്‍സ്, ഓഫീസ് അസ്സിസ്റ്റന്റ്സ്, എഡ്യൂക്കേഷണല്‍ അക്കാദമിസ്, ബിപിഒ, കെപിഒ, പ്രൊഡക്ഷന്‍ കമ്പനീസ്, ഹോസ്പിറ്റല്‍സ്, ടെലികോം തുടങ്ങി വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് അഭിമുഖം. മേളയില്‍ പങ്കെടുക്കാനും അനുബന്ധ വിവരങ്ങള്‍ക്കും 0481  2563451, 9745734942 www.employabiltiycetnre.org
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top