19 April Friday

എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

കോഴിക്കോട് വെള്ളാലശേരിയിലെ എം വി ആര്‍ ക്യാന്‍സര്‍  സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപറേറ്റിങ് ഓഫീസര്‍, മാനേജര്‍/ സീനിയര്‍ മാനേജര്‍ (ഫാര്‍മസി), ചീഫ് നേഴ്സിങ് ഓഫീസര്‍, സീനിയര്‍ മാനേജര്‍ (ക്വാളിറ്റി), ജിഎം മാര്‍ക്കറ്റിങ് എന്നീ തസ്തികകളിലാണ് ഒഴിവ്.
 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യോഗ്യത: എംബിഎ/എംഎച്ച്എ, ക്ളിനിക്കല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളില്‍ 12 മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തിപരിചയം. പ്രായം 55 വയസ്സില്‍ കവിയരുത്. ചീഫ് ഓപറേറ്റിങ് ഓഫീസര്‍ക്ക് എംബിഎ/എംഎച്ച്എ യോഗ്യത വേണം. ആശുപത്രി ഫ്രന്റ് ഓഫീസ്,  വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം, ബില്ലിങ് സിസ്റ്റം, മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍, ഇന്‍വന്ററി കണ്‍ട്രോള്‍, മനുഷ്യവിഭവശേഷി ആസൂത്രണം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ പ്രാവീണ്യം.
മാനേജര്‍/ സീനിയര്‍ മാനേജര്‍ (ഫാര്‍മസി) തസ്തികയില്‍ യോഗ്യത മള്‍ട്ടിസ്പെഷ്യാലിറ്റിയില്‍ പത്തുവര്‍ഷം മുതല്‍ 12 വര്‍ഷം വരെ പരിചയം. നല്ല ടീം ലീഡറായിരിക്കണം. മെറ്റീരിയല്‍ മാനേജ്മെന്റ്, മരുന്നുകളെ സംബന്ധിച്ച ഗവണ്‍മെന്റ് സ്റ്റാറ്റ്യൂട്്സില്‍ അറിവ്. ചീഫ് നേഴ്സിങ് ഓഫീസര്‍ക്ക് 12 മുതല്‍ 15 വര്‍ഷം വരെയുള്ള പ്രവൃത്തിപരിചയം വേണം. ക്ളിനിക്കല്‍(നേഴ്സിങ്) അധ്യാപനവും മാര്‍ഗദര്‍ശനവും  അഡ്മിനിസ്ട്രേഷന്‍ എന്നിവ കൈകാര്യം ചെയ്യണം. സീനിയര്‍ മാനേജര്‍ (ക്വാളിറ്റി) തസ്തികയിലേക്ക് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ പത്തുവര്‍ഷത്തെ  പരിചയം. ജിഎം മാര്‍ക്കറ്റിങ് തസ്തികയില്‍ പത്തുവര്‍ഷത്തെ മര്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ (മാര്‍ക്കറ്റിങ്) പരിചയം വേണം. ഫോണ്‍: 04952289520.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top