19 April Friday

ഛണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

ഛണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ സബ്ഡിവിഷണല്‍ എന്‍ജിനിയര്‍ (സിവില്‍/ ബിആന്‍ഡ്ആര്‍)- 08, സബ്ഡിവിഷനില്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)- 02, ജൂനിയര്‍ എന്‍ജിനിയര്‍ (പബ്ളിക് ഹെല്‍ത്ത്്)- 20, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍)- 07, ജൂനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)- 02, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍/ ബിആന്‍ഡ്ആര്‍)- 04, ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍(പബ്ളിക് ഹെല്‍ത്ത്)- 07, ജൂനിയര്‍ ഡ്രാഫ്റ്റ്സമാന്‍ (സിവില്‍/ബിആന്‍ഡ്ആര്‍)-05, സാനിറ്ററി ഇന്‍സ്പക്ടര്‍- 14 എന്നിങ്ങനെയാണ് ഒഴിവുകള്‍. സബ്ഡിവിഷണല്‍എന്‍ജിനിയര്‍ (സിവില്‍)  സിവില്‍ എന്‍ജിനിയറിങിലുള്ള ബിരുദവും ഇലക്ട്രിക്കലില്‍ഇലക്ട്രിക് എന്‍ജിനിയറിങ് ബിരുദവുമാണ് യോഗ്യത. ഇരുതസ്തികകളിലും പ്രായം18-35. വിദൂരവിദ്യാഭ്യാസത്തിലൂടെയുള്ള ഡിഗ്രി പരിഗണിക്കില്ല.
ജൂനിയര്‍ എന്‍ജിനിയര്‍ (പബ്ളിക് ഹെല്‍ത്ത്്) യോഗ്യത പബ്ളിക് ഹെല്‍ത്ത്/ സാനിറ്ററി/ മെക്കാനിക്/സിവില്‍എന്‍ജിനിയറിങ് വിഷയങ്ങളിലേതെങ്കിലുമൊന്നില്‍ ഡിപ്ളോമ. ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍) തസ്തികയില്‍  സിവില്‍ എന്‍ജിനിയറിങ് ഡിപ്ളോമയും ഇലക്ട്രിക്കലിലേത് ഇലക്ട്രിക്കല്‍ ഡിപ്ളോമയുമാണ് യോഗ്യത. മൂന്ന് തസ്തികളുടെയും പ്രായം: 18-37 ആണ്. ഡിപ്ളോമക്കാരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയുള്ളവരെയും പരിഗണിക്കും. ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍/ ബിആന്‍ഡ്ആര്‍) യോഗ്യത മെട്രിക്കുലേഷന്‍ പാസ്സാകണം.  രണ്ട് വര്‍ഷത്തെ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ ഡിപ്ളോമ.  ബന്ധപ്പെട്ട ട്രേഡില്‍ അഞ്ചുവര്‍ഷത്തെ പരിചയവും കംപ്യൂട്ടര്‍ പരിചയവും. പ്രായം: 18-28.  ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍(പബ്ളിക് ഹെല്‍ത്ത്), ജൂനിയര്‍ ഡ്രാഫ്റ്റ്സമാന്‍ (സിവില്‍/ബിആന്‍ഡ്ആര്‍) യോഗ്യത മെട്രിക്കുലേഷന്‍ പാസ്സാകണം.  രണ്ട് വര്‍ഷത്തെ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ ഡിപ്ളോമ.  ബന്ധപ്പെട്ട ട്രേഡില്‍ അഞ്ചുവര്‍ഷത്തെ പരിചയവും കംപ്യൂട്ടര്‍ പരിചയവും. പ്രായം: 18-37. സാനിറ്ററി ഇന്‍സ്പക്ടര്‍ തസ്തികയില്‍ യോഗ്യത ബിരുദം, അംഗീകൃത സാനിറ്ററി കോഴ്സോ, ഡിപ്ളോമയോ പാസ്സാകണം. പ്രായം: 18-30. സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃതവയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ ആറും ഫീസ് അടയ്ക്കേണ്ട തിയതി പത്തുമാണ്.  500 രൂപയാണ് ഫീസ്. എസ്സി വിഭാഗത്തിന് മാത്രം 250രൂപ. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ www.mcchandigarh.gov.in  സൈറ്റില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top