പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണെെറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ 100 ഒഴിവുണ്ട്. ലീഗൽ സ്‌പെഷ്യലിസ്‌റ്റ്, അക്കൗണ്ട്‌സ് / ഫിനാൻസ് സ്‌പെഷ്യലിസ്‌റ്റ്, അഗ്രിക്കൾച്ചറൽ സ്‌പെഷ്യലിസ്‌റ്റ്, കമ്പനി സെക്രട്ടറി, ഡോക്ടർ, എൻജിനിയർ, ആക്‌ച്വറി എന്നിങ്ങനെയാണ് അവസരം. എൻജിനിയറിങ്/ സയൻസ്/നിയമം/ മെഡിക്കൽ എന്നിവയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബികോം/ എംകോം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 21–-30. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. പരീക്ഷയ്‌ക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷ ഒക്‌ടോബർ രണ്ടാം വാരം.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 14. വിശദവിവരങ്ങൾക്ക് www.uiic.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..