ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ്, ടെക്‌നീഷ്യൻ, അക്കൗണ്ട്‌സ്, എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് വിഭാഗങ്ങളിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 490 ഒഴിവുണ്ട്. ചെന്നൈ ആസ്ഥാനമായ സതേൺ റീജിയനിലെ മാർക്കറ്റിങ് ഡിവിഷന് കീഴിലാണ് ഒഴിവ്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും പുതുച്ചേരിയും ഉൾപ്പെട്ടതാണ് റീജിയൻ. കേരളത്തിൽ 80 ഒഴിവുണ്ട്. ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്, ഇൻസ്‌ട്രുമെന്റ് മെക്കാനിക്, മെഷീനിസ്‌റ്റ്, സിവിൽ തുടങ്ങിയ ട്രേഡുകളിലാണ് അവസരം. അക്കൗണ്ട്‌സ് വിഭാഗത്തിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. മറ്റുള്ളവയിൽ സ്‌കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും. പ്രായം: 18–-24. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അവസാന തീയതി സെപ്‌തംബർ 10. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://www.iocl.com/apprenticeships കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..