പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (HPCL) വിവിധ തസ്‌തികകളിൽ 313 ഒഴിവുണ്ട്. ഓഫീസർ തസ്‌തികകളിൽ 276 ഉം ആർ ആൻഡ് ഡി പ്രൊഫഷണൽ തസ്‌തികകളിൽ 37 ഉം ഒഴിവുണ്ട്. ഓഫീസർ തസ്‌തികകളിൽ 170 എണ്ണം എൻജിനിയർമാരുടേത്. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, സിവിൽ, കെമിക്കൽ എൻജിനിയർ, ലോ ഓഫീസർ, സീനിയർ ഓഫീസർ, ഫയർ ആൻഡ് സേഫ്‌റ്റി ഓഫീസർ, ക്വാളിറ്റി കൺട്രോൾ ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടന്റ്, ഇൻഫർമേഷൻ സിസ്‌റ്റം ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നിങ്ങനെയാണ് അവസരം. ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്‌റ്റന്റ് മാനേജർ, സീനിയർ ഓഫീസർ തുടങ്ങിയവയാണ് ആർ ആൻഡ് ഡി പ്രൊഫഷണൽ വിഭാഗത്തിലെ ഒഴിവുകൾ. എൻജിനിയറിങ് ബിരുദം/ എംബിഎ/ ബിഇ/ ബിടെക്/ എംഎസ്‌സി/ എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്‌തംബർ 18. വിശദവിവരങ്ങൾക്ക് www.hindustanpetroleum.com കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..