19 April Friday

അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

 ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡിൽ അപ്രന്റിസ്‌ഷിപ്പ്‌ ഒഴിവുണ്ട്‌. നാസിക്കിലെ എച്ച്‌എല്ലിന്റെ എയർക്രാഫ്‌റ്റ്‌ മാനുഫാക്‌ചറിങ്‌  ഡിവിഷനിലാണ്‌ അവസരം. ഐടിഐ ട്രേഡ്‌ അപ്രന്റിസ്‌, ഡിപ്ലോമ ടെക്‌നീഷ്യൻ അപ്രന്റിസ്‌, എൻജിനിയറിങ്‌ ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌  വിഭാഗങ്ങളിലായി ആകെ 623 ഒഴിവുണ്ട്‌. ഐടിഐ ട്രേഡ്‌ അപ്രന്റിസിന്‌ www.apprenticeshipindia.gov.in ലും ഗ്രാജ്വേറ്റ്‌, ഡിപ്ലോമ അപ്രന്റിസിന്‌ www.mhrdnats.gov.inലും രജിസ്‌റ്റർ ചെയ്യണം. ഇതിനുശേഷം  www.hal--india.co.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത്‌ 10.  വിശദവിവരം വെബ്‌സൈറ്റിൽ. റെയിൽവേ മന്ത്രാലയത്തിന്‌ കീഴിൽ  റൈറ്റ്‌സിൽ അപ്രന്റിസ്‌ഷിപ്പ്‌ ഒഴിവുണ്ട്‌. ഒരുവർഷമാണ്‌ കലാവധി. എൻജിനിയറിങ്‌ ബിരുദം 57, നോൺ എൻജിനിയറിങ്‌ ബിരുദം 15, എൻജിനിയറിങ്‌ ഡിപ്ലോമ 10, ട്രേഡ്‌ അപ്രന്റിസ്‌(ഐടിഐ) 9 എന്നിങ്ങനെയാണ്‌ ഒഴിവ്‌. എൻജിനിയറിങ്‌ ഡിഗ്രി, ഡിപ്ലോമക്കാർ www.mhrdnats.gov.in ലും ഐടിഐ, ബിബിഎ, ബികോം ബിരുദക്കാർ www.apprenticeshipindia.gov.in ലും  രജിസ്‌റ്റർ ചെയ്യണം. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂലൈ 31. വിശദവിവരത്തിന്‌ www.rites.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top