23 April Tuesday

റെയില്‍വെയില്‍ 1419 അപ്രന്റീസ്; ദക്ഷിണറെയില്‍വേയില്‍ 862

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2016

ദക്ഷിണറെയില്‍വെയില്‍ അപ്രിന്റീസിന്റെ 862 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ ഡിവിഷനിലെ പെരബൂറിലുള്ള ക്യാരേജ് ആന്‍ഡ് വാഗണ്‍ വര്‍ക്സ്, ലോക്കോ വര്‍ക്സ്, ആരക്കോണത്തെ എന്‍ജിനിയറിങ് വര്‍ക്ഷോപ്പ്, പെരബൂറിലെ ഇലക്ട്രിക്കല്‍ വര്‍ക്ഷോപ്പ്, റെയില്‍വെ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായിരിക്കും നിയമനം.
ഐടിഐ യോഗ്യതയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഫ്രഷേഴ്സ്, എക്സ് ഐടിഐ എന്നീ വിഭാഗങ്ങളിലാണു നിയമനം.

ഫ്രെഷര്‍ കാറ്റഗറി: ഫിറ്റര്‍: എസ്എസ്എല്‍സി പാസായിരിക്കണം.
ഇലക്ട്രിഷ്യന്‍: എസ്എസ്എല്‍സി പാസായിരിക്കണം. സയന്‍സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്ക്: എസ്എസ്എല്‍സി പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.

കാര്‍പെന്റര്‍, പെയിന്റര്‍, അപ്ഹോള്‍സ്റ്റര്‍ വെല്‍ഡര്‍:
എട്ടാം ക്ളാസ് പാസായിരിക്കണം.
മെഡിക്കല്‍ ലബോറട്ടറി ടെക്നിഷ്യന്‍ (റേഡിയോളജി, പാതോളജി, കാര്‍ഡിയോളജി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ളസ്ടു.

എക്സ് ഐടിഐ കാറ്റഗറി: ഫിറ്റര്‍, മെഷിനിസ്റ്, എംഎംവി, ടര്‍ണര്‍, ഡീസല്‍ മെക്കാനിക്ക്: എസ്എസ്എല്‍സി പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ ഐടിഐ കോഴ്സ് പാസായിരിക്കണം.
ഇലക്ട്രിഷ്യന്‍, കേബിള്‍ ജോയിന്റര്‍: എസ്എസ്എല്‍സി പാസായിരിക്കണം. സയന്‍സ് ഒരു വിഷയമായി പഠിച്ചിരിക്കണം.  അനുബന്ധ വിഷയത്തില്‍ ഐടിഐ കോഴ്സ് പാസായിരിക്കണം.
റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വൈന്‍ഡര്‍ (ആര്‍മച്വര്‍): എട്ടാംക്ളാസ് പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ ഐടിഐ കോഴ്സ് പാസായിരിക്കണം.

കാര്‍പെന്റര്‍, പെയിന്റര്‍, വെല്‍ഡര്‍ (ജിആന്‍ഡ്ഇ), വയര്‍മാന്‍: എട്ടാം ക്ളാസ് പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ ഐടിഐ കോഴ്സ് പാസായിരിക്കണം.
മെക്കാനിക്ക് (എച്ച്ടിഎല്‍ടി): എക്യുപ്മെന്റ് ആന്‍ഡ് കേബിള്‍ ജോയിന്റിങ്: എസ്എസ്എല്‍സി പാസായിരിക്കണം (സയന്‍സ് ഒരു വിഷയമായി പഠിച്ചിരിക്കണം)/തത്തുല്യം. അംഗീകൃത ബ്രോഡ്ബേസ്ജ് ബേസിക് ട്രെയ്നിങ് (ഇലക്ട്രിക്കല്‍ സെക്ടര്‍).
പിഎഎസ്എഎ: എസ്എസ്എല്‍സി പാസായിരിക്കണം. എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ്).
ഓരോ തസ്തികക്കുമുള്ള പ്രായപരിധി വെബ്സൈറ്റില്‍.

അപേക്ഷാഫീസ് 100 രൂപ. പോസ്റ്റല്‍ ഓര്‍ഡറായി അടയ്ക്കണം. അതിനുള്ള വിലാസവും വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍.
www.sr.indianrailways.gov.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  ജൂണ്‍ 20വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top