കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡിൽ (OIL) വർക്ക് പേഴ്‌സന്റെ 187  ഒഴിവുണ്ട്. ഗ്രേഡ് III –- 134, ഗ്രേഡ് V –- 43, ഗ്രേഡ് VII –-10 എന്നിങ്ങനെയാണ് അവസരം.  അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ജോലി. പ്ലസ്‌ടു, ബിരുദം, ഡിപ്ലോമ, യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷകർ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങിന്റെ ഓൾ ഇന്ത്യ ട്രേഡ് ടെസ്‌റ്റ് പാസായിരിക്കണം. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. വിശദവിവരങ്ങൾക്ക് http://www.oil-–-india.com/current opennews.aspx കാണുക.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..