19 April Friday

ഐഎസ്‌ആർഒയിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ഐഎസ്‌ആർഒയുടെ തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്‌സിലും ഹൈദരാബാദിലെ നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെന്ററിലും വിവിധ തസ്‌തികകളിൽ 96 ഒഴിവുണ്ട്‌.  പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ 62 ഉം നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെന്ററിൽ 34 ഉം ഒഴിവാണുള്ളത്‌. പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, ടെക്‌നീഷ്യൻ ബി, ഡ്രോട്ട്‌സ്‌മാൻ ബി, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ്‌ വെഹിക്കിൾ ഡ്രൈവർ, ഫയർമാൻ എ  തസ്‌തികളിലാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട  അവസാന തീയതി ഏപ്രിൽ 24. വിശദവിവരങ്ങൾക്ക്‌ www.iprc.gov.in കാണുക. നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെന്ററിൽ പ്രോജക്ട്‌ അസോസിയേറ്റ്‌, പ്രോജക്ട്‌ സയന്റിസ്‌റ്റ്‌, റിസർച്ച്‌ സയന്റിസ്‌റ്റ്‌, ജൂനിയർ റിസർച്ച്‌ ഫെല്ലോ എന്നീ താൽകാലിക ഒഴിവുണ്ട്‌. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്‌. വിശദവിവരങ്ങൾക്ക്‌ www.nrsc.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top