25 April Thursday

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ(നിംഹാൻസ്) സ്റ്റാഫ് നേഴ്സിന്റെ 160 ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, എ ഗ്രേഡ് നേഴ്സിങ് രജിസ്ട്രേഷൻ/ ബിഎസ്സി നേഴ്സിങ്, നേഴ്സിങ് രജിസ്ട്രേഷൻ. നേഴ്സിങിൽ ബിരുദമില്ലാത്തവർക്ക് ഏതെങ്കിലും പ്രമുഖ ആശുപത്രിയിലെ രണ്ട് വർഷത്തെ പരിചയം വേണം. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവുണ്ട്.
www.nimhans.ac.in www.nimhans.ac.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസടയ്ക്കേണ്ടതും ഓൺലൈനായാണ്. ആയിരം രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടിക്ക് 750 രൂപ. ഫോട്ടോയും ഒപ്പും upload  ചെയ്യണം. അവസാന തിയതി മെയ് പത്ത്. ഓൺലൈനായി അപേക്ഷിച്ചതിന്റെയും ഫീസടച്ചതിന്റെയും പ്രിന്റ് ഔട്ട് സൂക്ഷിക്കണം. ഓൺലൈൻ പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ ജൂൺ മൂന്നിന് ബംഗളൂരുവിലാണ്. ഓൺലൈൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമ്പോൾ സ്കിൽ ടെസ്റ്റിന്റെ തിയതിയും സമയവും  പ്രസിദ്ധീകരിക്കും. ഓൺലൈനായി അപേക്ഷിച്ചതിന്റെയും ഫീസടച്ചതിന്റെയും പ്രിന്റ് ഔട്ട്, അഡ്മിറ്റ് കാർഡിന്റെ കോപ്പി, അനുബന്ധരേഖകൾ, ജോലിയിലുള്ളവരാണെങ്കിൽ നോ ഒബ്ജക്ഷൻ സർടിഫിക്കറ്റ്, ഫോട്ടോ എന്നിവയെല്ലാം സാക്ഷ്യപ്പെടുത്തി സ്കിൽ ടെസ്റ്റിന് ഹാജരാക്കണം. വിശദവിവരം www.nimhans.ac.in website ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top