20 April Saturday

ഗണിതശാസ്ത്ര പഠനം സിഎംഐ യിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

ഗണിതശാസ്ത്രഗവേഷണരംഗത്തെ അത്യുന്നത കേന്ദ്രമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അഥവാ സിഎംഐ. ഇത് ഒരു കൽപ്പിത സർവകലാശാലയാണ്. ഇന്ത്യയിൽമാത്രമല്ല ലോകത്തെമ്പാടും വലിയ സ്വീകാര്യതയാണ് സിഎംഐക്ക്. ഇന്ത്യയിലെ പ്രഗത്ഭരായ ഗണിതശാസ്ത്ര പ്രതിഭകൾ ഉൾക്കൊള്ളുന്ന ഗവേണിങ്്ബോഡിയാണ് സിഎംഐ യിലെ അക്കാദമിക് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. 1989ൽ ആണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. 2018‐19 വർഷത്തേക്കുള്ള പ്രവേശനത്തിന് വിവിധ പ്രോഗ്രാമുകളിലേക്ക് സിഎംഐ പ്രവേശന നടപടികൾ ആരംഭിച്ചു.
പ്രോഗ്രാമുകൾ
 1. ബിഎസ്സി (ഓണേഴ്സ്) ഇൻ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്
 2. ബിഎസ്സി (ഓണേഴ്സ്) ഇൻ മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്
 3. എംഎസ്സി ( മാത്തമാറ്റിക്സ്)
 4. എംഎസ്സി (കംപ്യൂട്ടർ സയൻസ്)
 5. എംഎസ്സി (ഡാറ്റാ സയൻസ്)
 6. പിഎച്ച്ഡി ഇൻ മാത്തമാറ്റിക്സ്
 7. പിഎച്ച്ഡി ഇൻ കംപ്യൂട്ടർ സയൻസ്
 8. പിഎച്ച്ഡി ഇൻ ഫിസിക്സ്
യോഗ്യതകൾ
ബിഎസ്സി (ഓണേഴ്സ്) പ്രോഗ്രാമിന് പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. എംഎസ്സി പ്രോഗ്രാമുകൾക്ക് ഗണിതശാസ്ത്രത്തിലൊ ഗണിതശാസ്ത്ര പശ്ചാത്തലമുള്ള ബിഎ, ബിഎസ്സി, ബിഇ, ബിടെക് യോഗ്യതകളോ ആണ് ആവശ്യം. ബിഇ, ബിടെക്, എംഎസ്സി(മാത്സ്), എംഎസ്സി(കംപ്യൂട്ടർ സയൻസ്), എംസിഎ, ബിഎസ്സി(ഫിസിക്സ്), എംഎസ്സി (ഫിസിക്സ്) യോഗ്യതകൾ ഉള്ളവർക്ക് പിഎച്ച്ഡിക്കും
അപേക്ഷ സമർപ്പിക്കാം.
പ്രവേശന രീതി
ഓൺലൈൻവഴിയോ നേരിട്ടോ അപേക്ഷ നൽകാം. മെയ് 15നാണ് പ്രവേശന പരീക്ഷ. കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.  ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം. ഏപ്രിൽ 30 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ജൂൺ 19 ന് റിസൽട്ട് പ്രഖ്യാപിക്കും. നാഷണൽ സയൻസ് ഒളിംപ്യാഡിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ ചില ഘട്ടങ്ങളിൽ പ്രവേശന പരീക്ഷയിൽനിന്ന് ഒഴിവാക്കും.
ഫീസ് ഘടന
ബിഎസ്സി, എംഎസ്സി പ്രോഗ്രാമുകൾക്ക് സെമസ്റ്ററിന് ഒരു ലക്ഷം രൂപയാണ് ട്യൂഷൻ ഫീസ്, എന്നാൽ നിരവധി സ്കോളർഷിപ്പ് പ്രോഗ്രാമുകൾ ഉണ്ട്. ചിലത് മുഴുവൻ ഫീസും കവർചെയ്യുന്നതാണ്.
പ്ലേസ്മെന്റ്
ബർക്കിലി, കാൾടെക്, ചിക്കാഗോ, ഹാർവാർഡ്, എംഐടി തുടങ്ങിയ വിശ്വോത്തര വിദ്യാലയങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് സിഎംഐയിലെ പഠനമെന്ന് നമ്മുടെ മിടുക്കരായ കുട്ടികൾ അറിയണം. തുടർപഠനവും ഗവേഷണവും ആഗ്രഹിക്കാത്തവർക്ക് മികച്ച കമ്പനികളിൽ ഉന്നതനിലയിൽ ജോലി ചെയ്യാനും ധാരാളം അവസരങ്ങൾ ലഭിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top