27 April Saturday

കമ്പൈൻഡ്‐ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

കമ്പൈൻഡ്‐ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് പരീക്ഷ‐2018ന് യുപിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 29 മുതലാണ് പരീക്ഷ.  70 ഒഴിവുണ്ട്. കാറ്റഗറി ഒന്ന് വിഭാഗത്തിൽ ജിയോളജിസ്റ്റ് ഗ്രൂപ്പ് എ (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ്മൈൻസ്) 24, ജിയോഫിസിസ്റ്റ് ഗ്രൂപ്പ് എ 17, കെമിസ്റ്റ് ഗ്രൂപ്പ് എ 6 എന്നിങ്ങനെയാണ് ഒഴിവ്. കാറ്റഗറി രണ്ട് വിഭാഗത്തിൽ ജൂനിയർ ഹൈഡ്രോളജിസ്റ്റ് ഗ്രൂപ്പ് എ (സെൻട്രൽ ഗ്രൗണ്ട്വാട്ടർ ബോർഡ്) 23 ഒഴിവുണ്ട്.  ജിയോളജിസ്റ്റ്, ജിയോ ഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികക്ക് പ്രായം 21‐32. ജൂനിയർ ഹൈഡ്രോളജിസ്റ്റ് തസ്തികക്ക് പ്രായം 21‐35. യോഗ്യത ജിയോളജിസ്റ്റ് ഗ്രൂപ്പ് എ: ജിയോളജിക്കൽ സയൻസ്/ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഎക്സ്പ്ലോറേഷൻ/ മിനറൽ എക്സ്പ്ലോറേഷൻ/ എൻജിനിയറിങ് ജിയോളജി/ മറൈൻ ജിയോളജി/ എർത്ത്സയൻസ് ആൻഡ് റിസോഴ്സ് മാനേജ്മെന്റ്/ ഓഷ്യനോഗ്രഫി ആൻഡ് കോസ്റ്റൽ ഏരിയ സ്റ്റഡീസ്/ പെട്രോളിയം ജിയോ സയൻസ്/പെട്രോളിയം എക്സ്പ്ലോറേഷൻ/ ജിയോ കെമിസ്ട്രി/ ജിയോളജിക്കൽ ടെക്നോളജി/ജിയോഫിസിക്കൽ ടെക്നോളജിയിൽ ബിരുദാനന്തരബിരുദം. ജിയോഫിസിസ്റ്റ് ഗ്രൂപ്പ് എ: എംഎസ്സി ഫിസിക്സ്/  അപ്ലൈഡ് ഫിസിക്സ്/ എക്സ്പ്ലോറേഷൻ ജിയോഫിസിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ്സി അപ്ലൈഡ് ജിയോഫിസിക്സ്/മറൈൻ ജിയോഫിസിക്സ്/എംഎസ്സി അപ്ലൈഡ് ജിയോഫിസിക്സ്, എംടെക്. കെമിസ്ട്രി ഗ്രൂപ്പ് എ: കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി/ എംഎസ്സി അനലറ്റിക്കൽ കെമിസ്ട്രി അവസാനവർഷക്കാർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ നിർദേശിക്കുന്ന സമയത്തിനകം രേഖകൾ ഹാജരാക്കണം. ജൂനിയർ ഹൈഡ്രോളജിസ്റ്റ് ഗ്രൂപ്പ് എ: ജിയോളജി/അപ്ലൈഡ് ജിയോളജി/ മറൈൻ ജിയോളജി/ഹൈ്രഡോജിയോളജിയിൽ മാസ്റ്റർ ബിരുദം. ഫീസ് 200 രൂപ. വനിതകൾ, എസ്സി, എസ്ടി, ഭിന്നശേഷിക്കാർക്ക് ഫീസില്ല.  ജൂൺ 29 മുതലാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. പരീക്ഷാഫീസ് അടയ്ക്കേണ്ടവിധം, പരീക്ഷാസിലബസ്, ഓൺലൈനായി അപേക്ഷിക്കാനുള്ള വിധം തുടങ്ങി വിശദവിവരങ്ങൾ www.upsc.gov.inwww.upsc.gov.inശി ലഭിക്കും. www.upsconline.nic.in www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ 16.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top