26 April Friday

കൊച്ചിൻ ദേവസ്വം ബോർഡിൽ 180 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

കൊച്ചിൻ ദേവസ്വം ബോർഡിൽ നിരവധി ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ്് ബോർഡ് അപേക്ഷ ക്ഷണിച്ചു. ശാന്തി (കാറ്റഗറി നമ്പർ 2/2018) 70 ഒഴിവുണ്ട്. പ്രായം 18‐45. യോഗ്യത: ഒമ്പതാം ക്ലാസ്, ശാന്തിജോലിയിൽ പരിചയവും സംസ്കൃതത്തിൽ അഗാധമായ അറിവും. ശാന്തിജോലിയിലുള്ള പ്രവർത്തനപരിചയം തെളിയിക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗീകരിച്ച തന്ത്രിയിൽനിന്നോ കേരള ദേവസ്വം ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച  സർടിഫിക്കറ്റ് ഹാജരാക്കണം. തന്ത്രിമാരുടെയും സ്ഥാപനങ്ങളുടെയും പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്. പുരുഷന്മാർമാത്രം അപേക്ഷിച്ചാൽ മതി.
സംബന്ധി കാറ്റഗറി നമ്പർ (3/2018)‐ 36, തകിൽ(4/2018)‐ 03, നാദസ്വരം (5/2018)‐ 02, കിടുപിടി (6/2018)‐ 01, കുഴൽ(7/2018)‐ 04, ഇലത്താളം(8/2018)‐ 01, സോപാനപ്പാട്ട് (9/2018)‐ 03 ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ്, ബന്ധപ്പെട്ട വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനറിയണം. സംബന്ധി തസ്തികക്ക് ചെണ്ട, തിമില, ഇടയ്ക്ക, ചേങ്ങില എന്നീ വാദ്യോപകരണങ്ങൾ കൈാര്യം ചെയ്യാൻ പ്രാവീണ്യമുണ്ടാകണം. ഇതിനായി ദേവസ്വം ബോഡ് നടത്തുന്ന സ്ഥാപനങ്ങളിൽനിന്നോ മറ്റ് രജിസ്ട്രേഡ് സ്ഥാപനങ്ങളിൽനിന്നോ പ്രശസ്ത ക്ഷേത്രവാദ്യ കലാകാരന്മാരിൽനിന്നോ ലഭിച്ച സർടിഫിക്കറ്റ് ഹാജരാക്കണം. കഴകം (കാറ്റഗി നമ്പർ 10/2018) 60 ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ്, കഴകം ജോലിയിൽ പ്രവൃത്തിപരിചയം. പ്രവൃത്തിപരിചയം തെളിയിക്കാൻ ക്ഷേത്ര അധികാരിയിൽനിന്ന് പരിചയസർടിഫിക്കറ്റ്/ സാക്ഷ്യപത്രം ഹാജരാക്കണം. കാറ്റഗറി 3/2018 മുതൽ 10/2018 വരെയുള്ള തസ്തികകളിൽ പ്രായം:18‐36. പിന്നോക്ക സമുദായത്തിനും എസ്സി/എസ്ടി ക്കും നിയമാനുസൃത വയസ്സിളവുണ്ട്. ഫീസ് 300 രൂപയാണ്. എസ്സി/എസ്ടിക്ക് 200 രൂപ.  www.kdrb.kerala.gov.in www.kdrb.kerala.gov.in എന്ന website ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ഏപ്രിൽ 28.  വിശദവിവരവും website ൽ ലഭിക്കും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top