കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷൻ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ‐ 02, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ, ടെക്നിക്കൽ എന്നീ രണ്ടുവിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ഡെപ്യൂട്ടി ജനറൽ മാനേജർ‐ 02, ഓപറേഷൻസ്, ടെക്നിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് ‐ 02 എന്നിങ്ങനെ ആറ് ഒഴിവുണ്ട്. മൂന്ന് വർഷത്തേക്ക് കരാർ നിയമനമാണ്. തൊഴിലിലുള്ള കഴിവിനനുസരിച്ച് അഞ്ച് വർഷംവരെ നീട്ടിനൽകും. ജനറൽ മാനേജർ തസ്തികക്ക് 50 വയസ്സും മറ്റുള്ളവയ്ക്ക് 45 വയസ്സുമാണ് പ്രായപരിധി. എംബിഎ/ ബിടെക്/ ചാർടേഡ് അക്കൗണ്ട്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം യോഗ്യത സംബന്ധിച്ച വിശദവിവരം, തൊഴിൽപരിചയം എന്നിവ സംബന്ധിച്ച് www.keralartc.comwww.keralartc.com ലഭിക്കും. വിലാസം: ഗവ. പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗതവകുപ്പ്, റൂം നമ്പർ‐394, മെയിൻ ബ്ലോക്ക്് ഗവ. സെക്രട്ടറിയറ്റ്്, തിരുവനന്തപുരം‐01. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി ഏപ്രിൽ 18.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..