29 March Friday

ബാങ്ക് ഓഫ് ബറോഡയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

ബാങ്ക് ഓഫ് ബറോഡയില്‍ 42 ഒഴിവുകള്‍. റെഗുലര്‍/ കരാര്‍ വിഭാഗത്തിലാണ് ഒഴിവ്.  ഹെഡ്/ ഡെപ്യൂട്ടി ഹെഡ്: - ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ഫുള്‍ ടൈം എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് തത്തുല്യ യോഗ്യത ഒപ്പം  പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം സീനിയര്‍ മാനേജര്‍: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ഫുള്‍ ടൈം എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് തത്തുല്യ യോഗ്യത ഒപ്പം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.  മാനേജര്‍- റിസ്‌ക്ക് അനലിസ്റ്റ് (ഫ്രോഡ് റിസ്‌ക്ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്/ ഡാറ്റ സയന്‍സ് വിഭാഗങ്ങളിലേതിലെങ്കിലും ബിഇ/ ബിടെക്ക് അല്ലെങ്കില്‍ മാത്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ബിരുദം .  മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. മാനേജര്‍: ഫ്രോഡ് റിസ്‌ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഡാറ്റ സയന്‍സ് / മെഷീന്‍ ലേര്‍ണിങ്‌ ആൻഡ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ ഐടി വിഭാഗത്തില്‍ ബിരുദം ഒപ്പം എസ്എഎസ് സര്‍ട്ടിഫിക്കറ്റും. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 15 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക്  https://www.bankofbaroda.in/career/current -opportunities.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top