12 July Saturday

കേന്ദ്രസർവീസിൽ അവസരം കമ്പൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

കമ്പൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ  പരീക്ഷക്ക്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ(എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു.  കേന്ദ്രസർക്കാരിന്റെ വിവിധ ഓഫീസുകൾ/സ്ഥാപനങ്ങളിലെ ഗ്രൂപ്പ്‌ ബി, സി വിഭാഗങ്ങളിലെ 36 തസ്‌തികകളിലേക്കാണ്‌ വിജ്ഞാപനമായത്‌. യോഗ്യത ബിരുദം. ജനുവരി 23നകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്കകം ബിരുദം നേടിയവരാകണം അപേക്ഷകർ. ഓരോ തസ്‌തികയിലേക്കും ആവശ്യമായ യോഗ്യതകളുടെ വിവരം വിജ്ഞാപനത്തിൽ ലഭിക്കും.  18–-27, 18–-30, 20–-30 എന്നിങ്ങനെ വ്യത്യസ്‌ത തസ്‌തികകൾക്ക്‌ വ്യത്യസ്‌ത പ്രായപരിധിയാണ്‌.   2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഒന്നാം ഘട്ട പരീക്ഷ ഏപ്രിലിൽ.  കേരളം, കർണാടകം സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപിലെയും അപേക്ഷകർ കേരള–-കർണാടക റീജണലിലാണ്‌ വരുന്നത്‌.  കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌,  തൃശൂർ, തിരുവനന്തപുരം എന്നിവയാണ്‌  പരീക്ഷാകേന്ദ്രങ്ങൾ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top