19 April Friday

എഐഎംഎസിൽ 
അധ്യാപകർ, അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഎംഎസിൽ) ബിലാസ്പുര്‍, ജോധ്പുര്‍, ഗൊരഖ്പുര്‍ കേന്ദ്രങ്ങളില്‍ അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ്.  ബിലാസ്പുര്‍  ബിലാസ്പുര്‍  എഐഎംഎസിൽ 194 ഒഴിവ്‌ ജൂനിയര്‍/സീനിയര്‍ റെസിഡന്റ്, അധ്യാപക തസ്തികകളിലാണ് അവസരം. aiimsbilaspur.edu.inല്‍ നല്‍കിയിട്ടുള്ള അപേക്ഷാമാതൃക പ്രകാരമാണ് അപേക്ഷിക്കേണ്ടത്‌. അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂനിയര്‍/സീനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി അഞ്ച്‌. ജോധ്പുര്‍ 125  ജോധ്പുര്‍ എയിംസില്‍ സീനിയര്‍ റെസിഡന്റ് തസ്തികയിലാണ് അവസരം. www.aiimsjodhpur.edu.in വഴി അപേക്ഷിക്കണം. അവസാന തീയതി  ജനുവരി 20. ഗൊരഖ്പുര്‍  105 ഒഴിവ്‌. പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് അവസരം. നേരിട്ടുള്ള നിയമനമാണ്. വിവരങ്ങള്‍ക്ക്: www.aiimsgorakhpur.edu.in അവസാന തീയതി ജനുവരി 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top