19 April Friday

കമ്പൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

കമ്പൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ എക്‌സാമിനേഷൻ–-2020 ന്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ്‌ ബി, ഗ്രൂപ്പ്‌ സി തസ്‌തികകളിലാണ്‌ നിയമനം. വിവിധ തസ്‌തികകളിൽ ഉയർന്ന പ്രായപരിധി 27, 30, 32 എന്നിങ്ങനെയാണ്‌. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  നിയമാനുസൃത ഇളവ്‌ ലഭിക്കും.  ബുരുദാമാണ്‌ അടിസ്ഥാന യോഗ്യത. ഓരോ തസ്‌തികക്കും ആവശ്യമായ അനുബന്ധയോഗ്യതയും വേണം. നാല്‌ ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌.  ഇതിൽ പ്രായോഗിക പരീക്ഷ ഉൾപ്പെടും. കർണാടക–-കേരള റീജണിൽ  കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം,  കോട്ടയം, കോഴിക്കോട്‌, തൃശൂർ തിരുവനന്തപുരം എന്നിവയാണ്‌ പരീക്ഷാകേന്ദ്രങ്ങൾ. വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, “E” Wing, Kendriya Sadan, Koramangala, Bengaluru, Karnataka-560034 (www.ssckkr.kar.nic.in) https://ssc.nic.in വഴി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ജനുവരി 31,  2021. വിശദവിവരം വെബ്സൈറ്റിൽ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top