23 April Tuesday

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ് ‌പ്രൊഫസർ ഫോർ കണ്ടന്റ്‌ റൈറ്റിങ്‌ തസ്‌തികകളിൽ നിയമനം നടത്തും. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഇംഗ്ലീഷ്‌, മലയാളം, അറബിക്‌, സംസ്‌കൃതം, ഹിന്ദി, ഉർദു, ഹിസ്‌റ്ററി, ഇക്കണോമിക്‌സ്‌, പൊളിറ്റിക്‌സ്‌, സോഷ്യോളജി, ജേർണലിസം, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ, കൊമേഴ്‌സ്‌, മാനേജ്‌മെന്റ്‌, ആന്ത്രപോളജി, ഗണിതം, ഫിസിക്‌സ്‌, കെമിസ്‌ട്രി, കംപ്യൂട്ടർ സയൻസ്‌ പഠനവകുപ്പുകളിലാണ്‌ ഒഴിവ്‌.  വിരമിച്ച സർവകലാശാല/കോളേജ്‌ അധ്യാപകർക്ക്‌ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും നെറ്റ്‌/ പിഎച്ച്‌ഡി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.കണ്ടന്റ്‌ എഴുതുന്നതിൽ/ വികസിപ്പിക്കുന്നതിൽ പരിചയം. കംപ്യൂട്ടറിൽ അറിവ്‌ വേണം.  പ്രായോഗിക പരിശോധന/പരിജ്ഞാനത്തിന്റെ സാക്ഷ്യപത്രം, ഇന്റർവ്യു എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌ .  കോഴിക്കോട്‌ സർവകലാശാല, കൊല്ലം എന്നിവയാണ്‌ തെരഞ്ഞെടുപ്പ്‌ കേന്ദ്രങ്ങൾ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ കോഴിക്കോടും കൊല്ലത്തും പ്രവർത്തിക്കുന്ന വർക്‌സ്‌റ്റേഷനുകളിൽ ജോലിചെയ്യാൻ സൗകര്യമുണ്ട്‌. വിശദവിവരത്തിന്‌ www.sreenarayanaguruou.edu.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top