27 April Saturday

മലബാർ ക്യാൻസർ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ പ്രൊഫസർ ഇൻ ഇമേജിയോളജി(റേഡിയോളജി), അസിസ്‌റ്റന്റ്‌ പ്രൊഫസർ(സർജിക്കൽ ഓങ്കോളജി, ഓഫ്‌താൽമിക്‌/ ഓകുലർ ഓങ്കോളജി, ഓർതോപീഡിക്‌ ഓങ്കോളജി) തസ്തികകളിൽ ഒഴിവുണ്ട്‌. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 12.  ജൂനിയർ സിസ്‌റ്റം അനലിസ്‌റ്റ്‌, ടെക്‌നീഷ്യൻ(ക്ലിനിക്കൽ ലാബ്‌), റസിഡന്റ്‌ ടെക്‌നീഷ്യൻ(അനസ്‌തീഷ്യ) ട്രെയിനി, റസിഡന്റ്‌ ഫാർമസിസ്‌റ്റ്‌ ട്രെയിനി, റസിഡന്റ്‌ സ്‌റ്റാഫ്‌ നഴ്‌സ്‌ ട്രെയിനി തസ്‌തികളിൽ നിയമനത്തിന്‌ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ മൂന്ന്‌.  മലബാർ ക്യാൻസർ സെന്ററിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ നഴ്സിങ്‌  സയൻസ്‌ ആൻഡ്‌ റിസർച്ചിൽ ഗസ്‌റ്റ്‌ ലക്‌ചറർ ഒഴിവിലേക്ക്‌ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. ഫാർമക്കോളജി, അനാട്ടമി, സൈക്കോളജി, ഹെൽത്ത്‌ ഇൻഫോമാറ്റിക്‌സ്‌  വിഭാഗത്തിലാണ്‌ ഒഴിവ്‌. നവംബർ 29ന്‌ രാവിലെ 10നും 11 നും ഇടയിൽ ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിൽ എത്തണം. ലക്‌ചറർ–-മെഡിക്കൽ(നോൺ ടീച്ചിങ്‌) തസ്‌തികയിലേക്ക്‌ നവംബർ 30ന്‌ രാവിലെ 10നും 11നും ഇടയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്‌ www.mcc.kerala.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top