25 April Thursday

കായികക്ഷമതാ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ഫയർ ആൻഡ് റെസ്ക്യു സർവീസസ് വകുപ്പിൽ ഫയർമാൻ (ട്രെയിനി), എൻസിഎ –- എസ് സിസിസി (കാറ്റഗറി നമ്പർ 139/2019, 359/2019) തസ്തികയിലേക്ക് പിഎസ് സി കൊല്ലം മേഖലാ ഓഫീസിന്‌ കീഴിൽ  ഡിസംബർ 2, 3, 5, 6, 7, 8, 9 തീയതികളിൽ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും (സെന്റർ 1, 2) എറണാകുളം മേഖലാ ഓഫീസിന്‌ കീഴിൽ നവംബർ 29, 30 ഡിസംബർ 1, 2, 5, 6, 7, 8 തീയതികളിൽ കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ്, എറണാകുളം ഗവ. വിഎച്ച്എസ്എസ് ചോറ്റാനിക്കര എന്നിവിടങ്ങളിലും കോഴിക്കോട് മേഖലാ ഓഫീസിന്‌ കീഴിൽ നവംബർ 28, 29, 30 ഡിസംബർ 1, 2, 5, 6, 7, 8, 9 തീയതികളിൽ കോഴിക്കോട് പെരുവയൽ സെന്റ് സേവിയേഴ്സ് എൽപി ആൻഡ് യുപി സ്കൂൾ ഗ്രൗണ്ടിലും ഡിസംബർ 2, 3, 5, 6, 7, 8, 9 തീയതികളിൽ കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ഗ്രൗണ്ടിലും രാവിലെ ആറിന്‌ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. പുനഃപരീക്ഷ നിയമവകുപ്പിൽ അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 482/2020) തസ്തികയിലേക്ക് റദ്ദ് ചെയ്ത എഴുത്തുപരീക്ഷയുടെ പുനഃപരീക്ഷ 2023 ഫെബ്രുവരി 7 ന് നടത്തും.

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോഡോണ്ടിക്സ്) –- രണ്ടാം എൻസിഎ  വിശ്വകർമ (കാറ്റഗറി നമ്പർ 69/2022) തസ്തികയിലേക്ക്  നവംബർ 30 ന് പിഎസ് സി ആസ്ഥാനഓഫീസിൽ  അഭിമുഖം നടത്തും.   മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 88/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്  ഡിസംബർ ഒന്നിന്‌  രാവിലെ എട്ടിന്‌ പിഎസ് സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും.   കേരള പബ്ലിക് സർവീസ് കമീഷനിൽ ഓഫീസ് സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 550/2019) തസ്തികയിലേക്ക്  ഡിസംബർ ഏഴിന് പിഎസ് സി ആസ്ഥാന ഓഫീസിൽ രാവിലെ 8.15 ന് പ്രമാണ പരിശോധനയും രാവിലെ 9.45 ന് അഭിമുഖവും നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (രചന ശരീര) –- ഒന്നാം എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 158/2021) തസ്തികയിലേക്ക്  നവംബർ 30 ന് രാവിലെ 9.30 ന്‌ പിഎസ് സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും.  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്തേഷ്യോളജി)–- എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 234/2021) തസ്തികയിലേക്ക്  നവംബർ 30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.   

സൈക്ലിങ് ടെസ്റ്റും 
അഭിമുഖവും

ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് –- എൻസിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 77/2022) തസ്തികയിലേക്ക്  ഡിസംബർ രണ്ടിന് രാവിലെ 9.30 ന്‌ പിഎസ് സി ആസ്ഥാന ഓഫീസിൽ സൈക്ലിങ് ടെസ്റ്റും പകൽ 12.30 ന് അഭിമുഖവും നടത്തും.  ബിരുദതല മുഖ്യ 
പരീക്ഷാതീയതികളിൽ മാറ്റം ബിരുദതല മുഖ്യ പരീക്ഷകളുടെ ഭാഗമായി  ഡിസംബർ 8, 9 തീയതികളിൽ പിഎസ് സി  നടത്താൻ നിശ്ചയിച്ച ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയുടെ മുഖ്യപരീക്ഷകൾ ഡിസംബർ 14, 15 തീയതികളിലേക്കും പിഎസ് സി/സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക്  ഡിസംബർ 13 ന് നടത്താൻ നിശ്ചയിച്ച ഒഎംആർ പരീക്ഷ ഡിസംബർ 21 ലേക്കും മാറ്റി.  പരിഷ്കരിച്ച പരീക്ഷാ കലണ്ടർ പിഎസ് സി വെബ്സൈറ്റിൽ. 

പരീക്ഷയെഴുതാൻ അവസരം 

വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക്  ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനത്തിനായി  സെപ്തംബർ  മൂന്നിന് പിഎസ് സി നടത്തിയ ഒഎംആർ പരീക്ഷയിൽ ഹാജരായതും പ്രൊഫൈലിൽ മാതൃഭാഷയായി തമിഴ്/കന്നട എന്ന് രേഖപ്പെടുത്തിയിരുന്നതുമായ ഉദ്യോഗാർഥികൾക്ക് മാത്രമായി 2023 ജനുവരി 28 ന് അവരുടെ മാതൃഭാഷയിൽ ഒഎംആർ പരീക്ഷ എഴുതാൻ അവസരം നൽകും.  പരീക്ഷ സംബന്ധിച്ച വിവരം പ്രൊഫൈലിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top