26 April Friday

കമ്പൈൻഡ്‌ മെഡിക്കൽ സർവീസ് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ പരീക്ഷ–-2020ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ഹെൽത്ത്‌ സർവീസിൽ ജൂനിയർ സ്‌കെയിൽ തസ്‌തിക 182, റെയിൽവേ അസി. ഡിവിഷണൽ മെഡിക്കൽ ഓഫീസർ 300, അസി. മെഡിക്കൽ ഓഫീസർ ഇന്ത്യൻ ഓർഡനൻസ്‌ ഫാക്ടറീസ്‌ ആരോഗ്യസേവന വിഭാഗം 66, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ 4, ഈസ്‌റ്റ്‌, നോർത്ത്‌, സൗത്ത്‌ ഡെൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്‌ രണ്ട്‌ 7 എന്നിങ്ങനെ 559 ‌  ഒഴിവാണ്‌  നിലവിലുള്ളത്‌. അപേക്ഷിക്കുന്നവർ 2020 ആഗ്‌സത്‌ ഒന്നിന്‌ 32 വയസ്സ്‌ പൂർത്തിയാക്കണം. യോഗ്യത എംബിബിഎസ് ‌പ്രാക്ടിക്കൽ ഉൾപ്പെടെ വിജയകരമായി പൂർത്തിയാക്കണം. സെൻട്രൽ ഹെൽത്ത്‌ സർവീസ്‌ തസ്‌തികയിൽ ജൂനിയർ ടൈംസ്‌ തസ്‌തികയിൽ ഉയർന്ന പ്രായം 35ൽ അധികമാകരുത്‌. നിയമാനുസൃത  ഇളവ്‌ ലഭിക്കും. മെഡിക്കൽ/ഫിസിക്കൽ ഫിറ്റ്‌നസ്‌ വേണം. പാർട്‌ വൺ, പാർട്‌ രണ്ട്‌ വിഭാഗങ്ങളായാണ്‌ പരീക്ഷ. ഒക്ടോബർ 22 നാണ്‌ പരീക്ഷ. വിശദാംശം വിജ്ഞാപനത്തിലുണ്ട്‌. കൊച്ചി, തിരുവനന്തപുരം  ഉൾപ്പെടെ രാജ്യത്ത്‌  41  പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്‌. https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 18 വൈകിട്ട്‌ ആറ്‌‌. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top