26 April Friday

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

വിവിധ തസ്‌തികകളിൽ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 11 തസ്‌തികകളിലെ  121 ഒഴിവുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.  ആയുഷ്‌ മന്ത്രാലയത്തിൽ മെഡിക്കൽ ഓഫീസർ/ റിസർച്ച്‌  ഓഫീസർ(ഹോമിയോപ്പതി) 36, പ്രതിരോധ മന്ത്രാലയത്തിൽ ക്വാളിറ്റി അഷ്വറൻസിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ 3, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ അസിസ്‌‌റ്റന്റ്‌ പ്രൊഫസർ (ജനറൽ മെഡിസിൻ, സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ ) 46, അസിസ്‌റ്റന്റ്‌ പ്രൊഫസർ (ന്യൂറോ സർജറി, സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്)  14, ആഭ്യന്തര മന്ത്രാലയത്തിൽ ഡൽഹി സർക്കാരിൽ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിയിൽ സീനിയർ സയന്റിഫിക്‌ ഓഫീസർ(ബാലിസ്‌റ്റിക്‌സ്‌) 2, സീനിയർ സയന്റിഫിക്‌ ഓഫീസർ (ബയോളജി‌)  6, സീനിയർ സയന്റിഫിക്‌ ഓഫീസർ (കെമിസ്‌ട്രി) 5, സീനിയർ സയന്റിഫിക്‌ ഓഫീസർ (ഡോക്യുമെന്റ്‌സ്‌) 4, സീനിയർ സയന്റിഫിക്‌ ഓഫീസർ(ഫോട്ടോ) 1, സീനിയർ സയന്റിഫിക്‌ ഓഫീസർ( ഫിസ്‌ക്‌സ്‌) 3, നഗരാസൂത്രണ വിഭാഗത്തിൽ ആർകിടെക്ട്‌ (ഗ്രൂപ്പ്‌ എ ) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 13. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top