20 April Saturday

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ജൂനിയർ അസോസിയറ്റ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ജൂനിയർ അസോസിയറ്റ്‌സ്‌ (കസ്‌റ്റമർ സപ്പോർട്‌ ആൻഡ്‌ സെയിൽസ്‌) 5000 ഒഴിവുണ്ട്‌. നോർത്ത്‌ ഈസ്‌റ്റേൺ, ചണ്ഡീഗഡ്‌ സർക്കിളുകളിലെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌ ഡ്രൈവിലെ 85 ഒഴിവുകളും ഉൾപ്പെടെയാണിത്‌. കേരളത്തിൽ 97, ലക്ഷദ്വീപിൽ മൂന്ന്‌ ഒഴിവുമുണ്ട്‌. |ഒരാൾക്ക്‌ ഒരു സംസ്ഥാനത്തേക്ക്‌ മാത്രമേ അപേക്ഷിക്കാനാവൂ. അവിടുത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. പത്ത്‌/പന്ത്രണ്ട്‌ ക്ലാസ്സിൽ പ്രാദേശിക ഭാഷ പഠിച്ച സർട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നവർ ഭാഷാ പരീക്ഷക്ക്‌ പങ്കെടുക്കേണ്ടതില്ല. ഈ റിക്രൂട്ട്‌മെന്റ്‌ പ്രോജക്ട്‌ പ്രകാരം ഒരാൾക്ക്‌ ഒരിക്കൽ അപേക്ഷിച്ചവർ പിന്നീട്‌ അപേക്ഷിക്കാൻ പാടില്ല. യോഗ്യത ബിരുദം. പ്രായം: 20–-28. 2021 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. നിയമാനുസൃത ഇളവുണ്ട്‌. പ്രാഥമിക പരീക്ഷ ജൂണിലാകും. പ്രധാന പരീക്ഷ ജൂലൈ 31നുമായിരിക്കും.  https://www.sbi.co.in അല്ലെങ്കിൽ https://www.bank.sbi/careers  വഴി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി മെയ്‌ 17. വിശദവിവരം വെബ്‌സൈറ്റിൽ.

ക്ലര്‍ക്ക്/ഓഫീസര്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലര്‍ക്ക്/ഓഫീസര്‍ കാറ്റഗറിയില്‍ 149 ഒഴിവുണ്ട്‌. റെഗുലര്‍/കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. മുംബൈയിലെ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നിയമനം നടത്തുന്നത്. ഫാര്‍മസിസ്റ്റ് തസ്തികയില്‍ തിരുവനന്തപുരത്ത് ഏഴ്‌ ഒഴിവുണ്ട്.
ചീഫ് എത്തിക്‌സ് ഓഫീസര്‍- ഒരൊഴിവ്‌. യോഗ്യത: ബാങ്കിങ് മേഖലയില്‍ 20 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 55-–-62 . 
അഡ്‌വൈസര്‍ (ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ്)- 4 ഒഴിവ്‌. യോഗ്യത: ഉയര്‍ന്ന തസ്തികയില്‍ വിരമിച്ച പൊലീസ് ഓഫീസര്‍ക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം: 63 .
മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്) -ഒരൊഴിവ. യോഗ്യത: എംബിഎ/പിജിഡിഎം. ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28-–-35.
മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)- 2. യോഗ്യത: മാനേജ്മെന്റ് ബിരുദാനന്തരബിരുദം/ബിരുദാനന്തരബിരുദ ഡിപ്ലോമ/എംബിഎ. അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്കൗണ്ടന്റ് അല്ലെങ്കില്‍ തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28-–-35.
സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് (കോംപ്ലിയന്‍സ്) -1. യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും അഞ്ച്‌ വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 28–--35.
സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് (സ്ട്രാറ്റജി -ടിഎംജി -1, ഗ്ലോബല്‍ ട്രേഡ്- 1) 2 ഒഴിവ്‌. യോഗ്യത: ഫിനാന്‍സ്/മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്ത എംബിഎ/പിജിഡിബിഎം. തത്തുല്യം. 4-5 വര്‍ഷത്തെ പ്രവൃത്തിപരിചയം: പ്രായം: സ്ട്രാറ്റജി -ടിഎംജി ഒഴിവിലേക്ക് 28–--35, ഗ്ലോബല്‍ ട്രേഡ് ഒഴിവിലേക്ക് 26–--30 .
സീനിയര്‍ എക്‌സിക്യൂട്ടീവ് (റീ ടെയ്ല്‍ ആന്‍ഡ് സബ്സിഡറീസ്- 1, ഫിനാന്‍സ്- 1, മാര്‍ക്കറ്റിങ്- 1) 3 ഒഴിവ്‌.  ഫിനാന്‍സ്/മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്ത എംബിഎ/പിജിഡിബിഎം, തത്തുല്യം. 3 വര്‍ഷത്തെ പ്രവൃത്തിപരിചയം: പ്രായം: 25-–-35. ഷോര്‍ട്ട് ലിസ്‌റ്റിലുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. മുംബൈയിലായിരിക്കും നിയമനം.
ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസര്‍ -1 ഒഴിവ്‌.  യോഗ്യത: ബിടെക്/ബിഇ/എംഎസ്‌സി/എംടെക്./എംസിഎ. 15 വര്‍ഷത്തെ പ്രവൃത്തിപരിചയം.ഉയർന്നപ്രായം 45. ഷോര്‍ട്‌ ലിസ്‌റ്റിലുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും.
മാനേജര്‍ (ഹിസ്റ്ററി)- ഒരൊഴിവ്‌ . യോഗ്യത: ഇക്കണോമിക്‌സ്/ഹിസ്റ്ററി എം.എ. അല്ലെങ്കില്‍ തത്തുല്യം. ആറ്‌ വര്‍ഷത്തെ അധ്യാപന പരിചയം അല്ലെങ്കില്‍ ഹിസ്റ്റോറിയനായുള്ള പരിചയം. ഉയർന്ന പ്രായം: 40 .
എക്‌സിക്യുട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍ -ആര്‍ക്കൈവ്സ്) -ഒരൊഴിവ്‌. യോഗ്യത: കെമിസ്ട്രി ബിരുദവും കണ്‍സര്‍വേഷന്‍/പ്രിസര്‍വേഷന്‍ ഓഫ് ഡോക്യുമെന്ററി  സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം  30. ഷോര്‍ട്‌ലിസ്‌റ്റിലുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും.
ഫാര്‍മസിസ്റ്റ്- 67 ഒഴിവ്‌. യോഗ്യത: എസ്എസ്‌സി. അല്ലെങ്കില്‍ തത്തുല്യം. ഫാര്‍മസിയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. ഡിപ്ലോമക്കാര്‍ക്ക് മൂന്ന് വര്‍ഷവും ബിരുദം/ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ടാകണം. ഉയർന്ന പ്രായം 30. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

ഡാറ്റ അനലിസ്റ്റ്- എട്ട്‌ ഒഴിവ്‌. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഡാറ്റ സയന്‍സ്/മെഷീന്‍ ലേണിങ് ആന്‍ഡ് എഐബിഇ/ബിടെക്./എംഇ/എംടെക്. ഡാറ്റ സയന്‍സ് ഡിപ്ലോമ അഭിലഷണീയം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35. എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ്‌ തെരഞ്ഞെടുപ്പ്‌.
മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)- 45 ഒഴിവ്‌. യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്ത എംബിഎ/പിജിഡിബിഎ/പിജിഡിബിഎം. അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്നപ്രായം 35 .
മാനേജര്‍ (ജോബ് ഫാമിലി ആന്‍ഡ് സക്‌സസഷന്‍ പ്ലാനിങ്) -ഒരൊഴിവ്‌. യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും എച്ച്ആര്‍ സ്‌പെഷ്യലൈസ് ചെയ്ത എംബിഎ/പിജിഡിഎം. അല്ലെങ്കില്‍ തത്തുല്യം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 32.
മാനേജര്‍ (റെമിറ്റന്‍സസ്)- ഒരൊഴിവ്‌. യോഗ്യത: ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ബിടെക്കും എംബിഎ/പിജിഡിഎം.
 തത്തുല്യം. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 27–--35 .
ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്- ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്)-1.  യോഗ്യത: എംബിഎ/പിജിഡിഎം. അല്ലെങ്കില്‍ തത്തുല്യം. മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 26–--30 .
ഡെപ്യൂട്ടി മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) -6 ഒഴിവ്‌.  യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ട് (ആദ്യത്തെ പ്രാവശ്യം ജയിച്ചവർക്ക്‌ മുന്‍ഗണന) .മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 25–--35.
ഡെപ്യൂട്ടി മാനേജര്‍ (എനിടൈം ചാനല്‍) -2 ഒഴിവ്‌. യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബിഇ/ബിടെക്കും. എംബിഎ/പിജിഡിഎം. അല്ലെങ്കില്‍ തത്തുല്യം. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35 .ഷോര്‍ട്‌ലിസ്‌റ്റിലുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കാം.
ഡെപ്യൂട്ടി മാനേജര്‍ (സ്ട്രാറ്റജിക്‌ ട്രെയിനിങ്) -ഒരൊഴിവ്‌. യോഗ്യത: എംബിഎ/പിജിഡിഎം, തത്തുല്യം. എച്ച്ആര്‍/മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 20 .
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും  www.sbi.co.in . അവസാന തിയതി  മെയ് മൂന്ന്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top