26 April Friday

പുതുച്ചേരി വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതുച്ചേരി വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ ടെക്നിക്കൽ അസി. 18, ടെക്നീഷ്യൻ ഒന്ന് 22, ലാബ് അറ്റൻഡന്റ് ഒന്ന് 9, സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) 7  ഒഴിവുണ്ട്. ടെക്നിക്കൽ അസി. യോഗ്യത സുവോളജി/ ലൈഫ് സയൻസ്/ മൈക്രോബയോളജി/ മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ സോഷ്യോളജി/ സോഷ്യൽ വർക്/ കെമിസ്ട്രി എന്നിവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ്സോടെ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിലൊ ഇൻഫർമേഷൻ ടെക്നോളജിയിലൊ  ഒന്നാം ക്ലാസ്സോടെ ബിഇ/ ബിടെക്. ഉയർന്ന പ്രായം 30. ടെക്നീഷ്യൻ തസ്തികയിൽ യോഗ്യത സയൻസ് പഠിച്ച് 55 ശതമാനം മാർക്കോടെ പ്ലസ്ടു. എംഎൽടി/ കംപ്യൂട്ടർ അപ്ലിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ എൻജിനിയറിങ്/ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണിങ് എന്നിവയിലേതെങ്കിലുമൊന്നിൽ കുറഞ്ഞത് ഒരുവർഷത്തെ ഡിപ്ലോമ. ഉയർന്ന പ്രായം 28.

ലാബ് അറ്റൻഡന്റ് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം, സർക്കാർ അംഗീകൃതമോ  അംഗീകരിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ ലാബിൽ ഒരുവർഷത്തെ പ്രവർത്തന പരിചയം, ഐടിഐ (കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റി അസി./കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി. അല്ലെങ്കിൽ സർക്കാർ അംഗീകൃത ട്രേഡ് സർടിഫിക്കറ്റ്. പ്രായം 18‐25. സ്റ്റാഫ് കാർ ഡ്രൈവർ യോഗ്യത മെട്രിക്/എസ്എസ്സി, ലൈറ്റ് മോട്ടോർ വെഹിക്കിൾസിൽ അംഗീകൃത ഡ്രൈവിങ് ലൈസൻസ്, ടൂവീലർ അറിയണം. പ്രായം 25 വയസ്സിൽ അധികരിക്കരുത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ എട്ട്. വിശദവിവരത്തിന് www.vcrc.res.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top