20 April Saturday

കരസേനയിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

കരസേനയുടെ 55ാ മത്‌ ഷോർട്‌ സർവീസ്‌ കമീഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 26ാ മത്‌ ഷോർട്‌ സർവീസ്‌ കമീഷൻ (ടെക്‌നിക്കൽ) വുമൺ കോഴ്‌സിലേക്കും പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. എൻജിനിയറിങ്‌ ബിരുദധാരികളായി പുരുഷന്മാർക്കും സ്‌ത്രീകൾക്കുമാണ്‌ അവസരം. 2020 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷന്മാർക്ക്‌ 175 ഒഴിവ്‌  വനിതകൾക്ക്‌ 14 ഒഴിവുകളാണുമുള്ളത്‌. അപേക്ഷകർ അവിവാഹിതരാകണം. പ്രതിരോധസേന ഉദ്യോഗസ്ഥരുടെ വിധവകൾക്ക്‌ (നോൺ ടെക്‌നിക്കൽ)  രണ്ടൊഴിവുണ്ട്‌. ടെക്‌നിക്കൽ വിഭാഗത്തിൽ യോഗ്യത എൻജിനിയറിങ്‌ ബിരുദം.നോൺ ടെക്‌നിക്കൽ വിഭാഗത്തിൽ ഏതെങ്കിലും ബിരുദം മതി. നിബന്ധനകൾക്ക്‌ വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  ഇവർ കോഴ്‌സ്‌ തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർടിഫിക്കറ്റ്‌ ഹാജരാക്കണം. പ്രായം 20–-27. പ്രതിരോധസേന അംഗങ്ങളുടെ വിധവകൾക്ക്‌ ഉയർന്ന പ്രായം 35. ആവശ്യമായ ശാരീരിക യോഗ്യത വേണം. ഇന്റർവ്യു, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top