29 March Friday

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

ഗുരുവായൂർ ദേവസ്വത്തിലെ ഒഴിവുകളിലേക്ക്‌ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ കാറ്റഗറി നമ്പർ 8/2020 മെഡിക്കൽ സൂപ്രണ്ട്‌ , കാറ്റഗറി നമ്പർ 9/2020 സർജൻ, 10/2020 പീഡിയാട്രീഷ്യൻ, 11/ 2020 ഇഎൻടി സ്‌പെഷ്യലിസ്‌റ്റ്‌ തസ്‌തികകളിൽ ഓരോ ഒഴിവും 12/2020 റെസിഡന്റ്‌ മെഡിക്കൽ ഓഫീസർ, 13/2020 സ്‌റ്റാഫ്‌നേഴ്‌സ്‌ ഗ്രേഡ്‌ രണ്ട്‌ അഞ്ച്‌ ഒഴിവുകൾ വീതവുമുണ്ട്‌. 14/2020 ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പക്ടർ ഗ്രേഡ്‌ രണ്ട്‌, 15/2020 ഫാർമസിസ്‌റ്റ്‌ ഗ്രേഡ്‌ രണ്ട്‌  ഓരോ ഒഴിവുവീതവും, 16/2020 വെറ്ററിനറി സർജൻ  മൂന്ന്‌ , 17/2020 പബ്ലിക്‌ റിലേഷൻ ഓഫീസർ ,18/2020 സിസ്‌റ്റം അഡ്‌മിനനിസ്‌ട്രേറ്റർ(ഇലക്ട്രോണിക്‌ ഡാറ്റ പ്രോസസിങ്‌),19/2020, റിലീജിയസ്‌ പ്രൊപഗാൻഡിസ്‌റ്റ്‌, 20/2020 ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ കെ ജി ടീച്ചർ,  21/2020 ഡ്രൈവർ ഗ്രേഡ്‌ രണ്ട്‌ എന്നിവയിൽ ഓരോ ഒഴിവുമാണുള്ളത്‌. കാറ്റഗറി നമ്പർ 8/2020 മുതൽ 12/2020 വരെയും 16/2020,18/2020  തസ്‌തികകളിലും  പ്രായപരിധി 25നും 40നും മധ്യേയാണ്‌. കാറ്റഗറി നമ്പർ 13/2020, 14/2020, 15/2020, 21/2020 പ്രായം 18നും 36നും മധ്യേ, കാറ്റഗറി നമ്പർ 20/2020 പ്രായം 20നും 40നും മധ്യേ. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 29. വിശദവിവരത്തിന്‌ www.kdrb.kerala.gov.in 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top