24 April Wednesday

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ഡല്‍ഹി ഹൈക്കോടതി, ഡല്‍ഹി ഹയര്‍ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷക്കും ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷക്കും അപേക്ഷ ക്ഷണിച്ചു. ഹയര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ 11, (ജനറല്‍-05, എസ്സി-02, എസ്ടി-04) ജുഡീഷ്യല്‍ സര്‍വീസില്‍ 50 (ജനറല്‍-18, എസ്സി-11, എസ്ടി-21) ഒഴിവാണുള്ളത്. ഹയര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ അപേക്ഷകര്‍ ഏഴ് വര്‍ഷത്തില്‍ കുറയാതെ അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്യണം. പ്രായം: 35-45 (2017 ജനുവരി ഒന്നിന് 45 വയസ്സ് തികയരുത്). ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍  അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രായം 32ല്‍ കൂടരുത്. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ. പ്രാഥമികം, പ്രധാനം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ. തുടര്‍ന്ന് വൈവ. പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ്  മാതൃകയിലും  പ്രധാനപരീക്ഷ വിവരണാത്മകവുമാണ്. പ്രാഥമിക പരീക്ഷക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്.
രണ്ടിനും ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസ് ആയിരം രൂപ. എസ്സി/എസ്ടി/ അംഗപരിമിതര്‍ക്ക് 200 രൂപ.   രജിസ്ട്രേഷന്‍ ജനുവരി 31ന് തുടങ്ങും.
അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 15. ഹയര്‍ജുഡീഷ്യല്‍ സര്‍വീസില്‍  ഏപ്രില്‍ 15നും ജുഡീഷ്യല്‍ സര്‍വീസില്‍ മെയ് ആറിനുമാണ് പ്രാഥമിക പരീക്ഷ. വിശദവിവരത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനും www.delhihighcourt.nic.inwww.delhihighcourt.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top