24 April Wednesday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷന്റെ തൃശൂര്‍, വടകര ഓഫീസുകളിലേക്ക് ആറ് ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം/ അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്ങില്‍  ബിടെക്/ ബിഇ/ ബിഎസ്സി. വാക് ഇന്‍ ഇന്റര്‍വ്യു ജനുവരി പത്തിന് രാവിലെ പത്തിന് ചെമ്പുകാവ് രാമനിലയത്തിനുസമീപം കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയറുടെ ഓഫീസില്‍. ദേശീയ ആരോഗ്യ ദൌത്യം പദ്ധതിക്ക് കീഴില്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോര്‍ട് യൂണിറ്റില്‍  അഡോള്‍സന്റ് ഹെല്‍ത്ത് കൌണ്‍സലര്‍, ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്.  വാക്-ഇന്‍- ഇന്റര്‍വ്യു ജനുവരി അഞ്ചിന് രാവിലെ പത്തിന് കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍.
കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഡിസബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക് ഡവലപ്മെന്റല്‍ തെറാപിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തും. ജനുവരി അഞ്ചിന് രാവിലെ പത്തിന് കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസിലാണ് ഇന്റര്‍വ്യു. വിശദവിവരം www.arogyakeralam.gov.in www.arogyakeralam.gov.in ല്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top